സുബൈദ ബീവി അനുസ്‌മരണം
Wednesday 27 May 2026 3:01 AM IST
വിളപ്പിൽശാല: സുബൈദ ബീവിയുടെ നാലാമത് ചരമവാർഷിക സമ്മേളനം വിളപ്പിൽശാല പ്രസ് സെന്ററിൽ എം.ആർ.ബൈജു എം.എൽ.എ ഉദ്ഘാടനം ചെയ്തു. വിളപ്പിൽശാല പഞ്ചായത്ത് പ്രസിഡന്റ് സൗമ്യ അദ്ധ്യക്ഷത വഹിച്ചു. പഠനോപകരണങ്ങൾ ജി.സ്റ്റീഫൻ എം.എൽ.എ വിതരണം ചെയ്തു. ജാബിർ ജൗഹരി അൽ സഖാഫി,എ.സൈഫുദ്ദീൻ ഹാജി,വിളപ്പിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.എസ്.അനിൽ,കരമനബയാർ,ബഷീർ ബാബു,കലാപ്രേമി മാഹീൻ,ഡോ.എസ്.അഹമ്മദ്,കെ.പി.അഹമ്മദ് മൗലവി,സതീഷ് ചന്ദ്രൻ,ഷീജ സാന്ദ്ര,എം.എ.റഹീം,അനിൽകുമാർ,ചാല സുലൈമാൻ,അഡ്വ.ഷബ്‌ന റഹീം,ആശ്ന ആഷിക് എന്നിവർ സംസാരിച്ചു.