കൈരളി കുടുംബ സമാജം വാർഷികം

Wednesday 27 May 2026 3:04 AM IST

തിരുവനന്തപുരം: പഴയ കാരയ്ക്കാമണ്ഡപം കൈരളി കുടുംബ സമാജം വാർഷികം തമ്പാനൂർ ഹോട്ടൽ ഹൈലാൻഡിൽ സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മിഷണർ ദീപക് ധൻകർ ഉദ്ഘാടനം ചെയ്തു.സമാജം പ്രസിഡന്റ് കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. കിംസ് ഹെൽത്ത്കെയർ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ ഇ.എം.നജീബ്, നേമം വാർഡ് കൗൺസിലർ എം.ആർ.ഗോപൻ, കുടുംബ സമാജം സെക്രട്ടറി വൈ.കെ.ഷാജി, വൈസ് പ്രസിഡന്റ് അരുൺകുമാർ, പ്രാൻസ് ഭാരവാഹികളായ , ശശികുമാർ, മണ്ണാങ്കൽ രാമചന്ദ്രൻ, വിജയൻ നായർ, കുടുംബശ്രീ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.