വർക്ക് ഷെഡ് ഉദ്ഘാടനം.
Wednesday 27 May 2026 1:06 AM IST
കിളിമാനൂർ:മടവൂർ ഗ്രാമപഞ്ചായത്ത് കാർഷിക കർമ്മസേനയുടെ വർക്ക് ഷെഡ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ഹസീന ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ആർ.അഫ്സൽ അദ്ധ്യക്ഷത വഹിച്ചു.കൃഷി ഓഫീസർ ആശ.ബി.നായർ,ബ്ലോക്ക് പഞ്ചായത്ത് അംഗം ആർ. അനിൽകുമാർ,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എൻ. മുരളീധരൻ,സൗദാമണി എം,രജിത ആർ. എസ്,സുനിത മനോജ്,മുളവന സജീവ്,പ്രഭാകര പിള്ള,രവീന്ദ്രകുറുപ്പ്,സി അജിത്കുമാർ,എം നാസർ തുടങ്ങിയവർ പങ്കെടുത്തു.