പന്തംകൊളുത്തി പ്രകടനം
Thursday 28 May 2026 3:00 AM IST
തിരുവനന്തപുരം: ഇന്ധനവില വർദ്ധനയിൽ പ്രതിഷേധിച്ച് ഐ.എൻ.ടി.യു.സി ജില്ലാ കമ്മിറ്റി നിയോജക മണ്ഡലം കേന്ദ്രങ്ങളിൽ പന്തം കൊളുത്തി പ്രകടനം നടത്തി. രക്തസാക്ഷിമണ്ഡപം മുതൽ എജിസ് ഓഫീസ് വരെ പ്രകടനവും മാർച്ചും നടന്നു.വി.ആർ.പ്രതാപൻ ഉദ്ഘാടനം ചെയ്തു.സംസ്ഥാന സെക്രട്ടറി ആന്റണി ആൽബർട്ട്,വെള്ളനാട്ശ്രീകണ്ഠൻ,കെ.എം.അബ്ദുൽ സലാം,എം.എസ്. താജുദ്ദീൻ,പുത്തൻപള്ളി നിസാർ,യു.പ്രതീപ്,ജെ.സതികുമാരി,എസ്.എസ്.സജി കുമാരി ,അംബിക തുടങ്ങിയവർ സംസാരിച്ചു .