നെടുമങ്ങാട് ഗോകുല ജില്ലാവാർഷിക സമ്മേളനം
Saturday 30 May 2026 2:18 AM IST
നെടുമങ്ങാട്:ബാലഗോകുലം നെടുമങ്ങാട് ഗോകുല ജില്ലാ വാർഷിക സമ്മേളനം ജൂൺ 7ന് രാവിലെ 9ന് ഇളവട്ടം വിനായക ഓഡിറ്റോറിയത്തിൽ മാദ്ധ്യമപ്രവർത്തകൻ അനിൽനമ്പ്യാർ ഉദ്ഘാടനം ചെയ്യും.ബാലഗോകുലം സംസ്ഥാന ഉപാദ്ധ്യക്ഷൻ എൻ.ഹരീന്ദ്രൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തും.അരുൺ വെഞ്ഞാറമൂടിനെ ആദരിക്കും.ബാലഗോകുലം ദക്ഷിണ കേരളം ഉപാദ്ധ്യക്ഷൻ ജി.സന്തോഷ്കുമാർ പങ്കെടുക്കും.