കേരള സീനിയർ സിറ്റിസിൻസ് ഫാറം
Saturday 30 May 2026 1:19 AM IST
പാറശാല: കേരള സീനിയർ സിറ്റിസിൻസ് ഫാറം പാറശാല യൂണിറ്റ് പ്രവർത്തനമാരംഭിച്ചു.പാറശാല സി.എം.എസ് ട്യൂട്ടോറിയലിൽ നടന്ന യോഗം വയോജന വേദി സംസ്ഥാന സെക്രട്ടറി നെയ്യാറ്റിൻകര രാജകുമാർ ഉദ്ഘാടനം ചെയ്തു.മോഹനകുമാർ അദ്ധ്യക്ഷത വഹിച്ചു.യൂണിറ്റ് സെക്രട്ടറി ആർ.പരമേശ്വരൻ സ്വാഗതം പറഞ്ഞു.ഡോ.നാരായണ റാവു സംഘടന സന്ദേശം നൽകി.പെരുമ്പഴുതൂർ ശ്രീകുമാർ,ബി.മോഹനൻ എന്നിവർ പങ്കെടുത്തു. എൻ.എസ്.വാസൻ നന്ദി പറഞ്ഞു.ഭാരവാഹകളായി മോഹനകുമാർ (യൂണിറ്റ് പ്രസിഡന്റ്),എൻ.എസ്.വാസൻ (വൈസ് പ്രസിഡന്റ്),പി.സുരേന്ദ്രൻ,വി.രഘുവരൻ (ജോയിന്റ് സെക്രട്ടറിമാർ),എസ്.വിജയകുമാർ (ട്രഷറർ) എന്നിവരടങ്ങുന്ന ഭരണസമിതി ചുമതലയേറ്റു.