ആളില്ലാത്ത വീട് കുത്തിത്തുറന്ന് സ്വർണം കവർന്നതായി പരാതി

Saturday 30 May 2026 1:46 AM IST

ഉദിയൻകുളങ്ങര: ആളില്ലാത്ത വീട് കുത്തിത്തുറന്ന് സ്വർണം കവർന്നതായി പരാതി.ധനുവച്ചപുരം ഏറത്ത് വീട്ടിൽ ഉഷകുമാരിയുടെ വീട്ടിലായിരുന്നു കവർച്ച.മൂന്നര പവന്റെ ആഭരണങ്ങൾ നഷ്ടപ്പെട്ടു.കഴിഞ്ഞ മൂന്ന് ദിവസമായി ഉഷകുമാരിയും കുടുംബവും വീട്ടിൽ ഇല്ലായിരുന്നു.ഇന്നലെ രാവിലെ തിരച്ചെത്തിയപ്പോൾ മുൻവശത്തെ ഡോറിന്റെ ലോക്ക് കുത്തിത്തുറന്ന നിലയിൽ കണ്ടു.തുടർന്ന് നടത്തിയ പരിശോധനയിലാണ് അലമാര തകർത്ത് സ്വർണം കവർന്നതായി കണ്ടെത്തിയത്.ഉഷ കുമാരി നൽകിയ പരാതിയെ തുടർന്ന് പാറശാല പൊലീസും ഡോഗ്സ്കോഡും ഫിംഗർപ്രിന്റ് വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.