അങ്കണവാടി വാർഷികാഘോഷം
Monday 01 June 2026 1:11 AM IST
വെള്ളറട: വെള്ളറട ഗ്രാമപഞ്ചായത്തിലെ മുത്തുക്കുഴി അങ്കണവാടിയുടെ വാർഷികാഘോഷം ബ്ളോക്ക് പഞ്ചായത്ത് അംഗം സാം ഡേവിഡ് ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.നളിനകുമാരൻ അദ്ധ്യക്ഷത വഹിച്ചു.അപ്പു മുത്തുക്കുഴി,ഫെമി,സുനിത തുടങ്ങിയവർ പങ്കെടുത്തു.അങ്കണവാടി ടീച്ചർ സജിത സ്വാഗതവും ഹെല്പർ ബിന്ദു നന്ദിയും പറഞ്ഞു.തുടർന്ന് കുട്ടികളുടെ കലാപരിപാടികളും സമ്മാനദാനവും നടന്നു.