ഓഫീസ് ഉദ്ഘാടനം

Monday 01 June 2026 1:17 AM IST

തിരുവനന്തപുരം: എ.പി.ജെ അബ്ദുൾ കലാം സാംസ്കാരിക സമിതി ഓഫീസ് ഉദ്ഘാടനം വള്ളംകോട് (അബ്ദുൾ കലാംനഗർ) അഡ്വ.ആഗ്‌നസ് റാണി (ജില്ലാ പഞ്ചായത്ത് അംഗം) നിർവഹിച്ചു. സമിതി പ്രസിഡന്റ് വള്ളംകോട് ഓമനക്കുട്ടന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണവും നടത്തി. ശ്രീജ (കല്ലിയൂർ പഞ്ചായത്ത് മെമ്പർ),വാരിജാക്ഷൻ (കല്ലിയൂർ പഞ്ചായത്ത് മെമ്പർ),മുത്തുക്കുഴി ജയൻ, അജിശിവൻ,കാർത്തിക് (കല്ലിയൂർ) കല്ലിയൂർ പ്രസാദ്,നിലമ അംബി,വള്ളംകോട് ചന്ദ്രമോഹനൻ, കല്ലിയൂർ ജയകുമാർ, കുപ്പയ്ക്കൽ മോഹൻദാസ്, ചന്ദ്രിക എന്നിവർ സംസാരിച്ചു.