സഫ്‌ദർ കലാവേദി

Monday 01 June 2026 1:16 AM IST

തിരുവനന്തപുരം: സഫ്‌ദർ കലാവേദി സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതിയിൽ ഗവ.കുരിയാത്തി എൽ.പി സ്കൂളിലെ കുട്ടികൾക്ക് പഠന കിറ്റുകൾ വിതരണം ചെയ്തു. വിതരണോദ്ഘാടനം വാർഡ് കൗൺസിലർ റസിയ ബീഗം സ്കൂൾ ഹെഡ്മിട്രസ് ഷീബയ്‌ക്ക് നൽകി നിർവഹിച്ചു. യോഗത്തിൽ കലാവേദി പ്രസിഡന്റ് പൂന്തോപ്പിൽ പി.കൃഷ്ണൻകുട്ടി നായർ,ജനറൽ സെക്രട്ടറി എ.ഷാഹുൽ ഹമീദ്,ട്രഷറർ ആർ.കൃഷ്ണൻകുട്ടി നായർ,സെക്രട്ടറി ബി.നിയാസ്,അബ്ദുൽ അസീസ്,സ്റ്റാഫ് സെക്രട്ടറി ബിനു,ഷീബ നായർ എസ്.എസ് തുടങ്ങിയവർ പങ്കെടുത്തു.