ചിത്ര-ശില്പ പ്രദർശനം

Monday 01 June 2026 1:16 AM IST

കാഞ്ഞിരംകുളം: ആനന്ദകലാകേന്ദ്രം 36-ാമത് വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചിത്ര-ശില്പകലാ പ്രദർശനം കാഞ്ഞിരംകുളത്ത് കലാകേന്ദ്രം അങ്കണത്തിൽ അരങ്ങേറി. സെക്രട്ടറി ദേവപ്രസാദ് ജോൺ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ചിത്രകാരൻ കാരക്കാമണ്ഡപം വിജയകുമാർ ഉദ്ഘാടനം ചെയ്തു. വാർഷിക റിപ്പോർട്ട് ആനന്ദകലാകേന്ദ്രം ഡയറക്ടർ കാഞ്ഞിരംകുളം വിൻസെന്റ് അവതരിപ്പിച്ചു.​ചലച്ചിത്ര സംവിധായകൻ നേമം പുഷ്പരാജ്,വി.ബി.അനിൽകുമാർ,വൈ.സരസദാസ്,​ഓസ്റ്റിൻ കൊഞ്ചിറ,എൻ. ദിവാകരൻ,​ആർ.വി.സന്തോഷ്,​പൂർണ ഗോപി തുടങ്ങിയവർ പങ്കെടുത്തു.