വാർഷിക ആഘോഷം
Wednesday 03 June 2026 6:56 AM IST
തിരുവനന്തപുരം: ജില്ലാ എക്സ് എൻ.ആർ.ഐ ആൻഡ് പ്രവാസി വെൽഫയർ അസോസിയേഷന്റെ വാർഷികാഘോഷം വി.മുരളീധരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.മികച്ച വിജയം നേടിയ കുട്ടികളെ അനുമോദിക്കൽ,ക്യാൻസർ രോഗികൾക്കുള്ള ധനസഹായ വിതരണം, പാവപ്പെട്ടവർക്കുള്ള ഭക്ഷണക്കിറ്റ് വിതരണം എന്നിവയും നടന്നു.അസോസിയേഷൻ പ്രസിഡന്റ് മാത്യൂസ് മങ്കാവിൽ അദ്ധ്യക്ഷനായിരുന്നു.ഡോ.ഗബ്രിയേൽ മാർ ഗ്രിഗോറിയസ് തിരുമേനി,ഡോ.ജോസഫ് സാമുവൻ കറുകയിൽ,അസോസിയേഷൻ സെക്രട്ടറി രാജൻ.സി.ജി കെട്ടിടത്തിൽ തുടങ്ങിയവർ പങ്കെടുത്തു.