വിദ്യാർത്ഥികൾ തമ്മിലടിച്ചു: വൃദ്ധയ്ക്ക് പരിക്ക്
Wednesday 03 June 2026 1:50 AM IST
വെഞ്ഞാറമൂട്: വിദ്യാർത്ഥികളുടെ തമ്മിലടിയിൽ ചിതറിയോടിയവർ തള്ളിയിട്ട് വൃദ്ധയ്ക്ക് പരിക്ക്. നെല്ലനാട് സ്വദേശി ഗോമതി അമ്മയ്ക്കാണ് (75) പരിക്കേറ്റത്. ചൊവ്വാഴ്ച വൈകിട്ട് 4.15ന് വെഞ്ഞാറമൂട് കെ.എസ്.ആർ.ടി.സി ബസ് ഡിപ്പോയിൽ വച്ചായിരുന്നു സംഭവം. വെഞ്ഞാറമൂട് ജി.എച്ച്.എസ്.എസ് വിദ്യാർത്ഥികൾ തമ്മിലായിരുന്നു കൈയ്യാങ്കളി.
കഴിഞ്ഞ അദ്ധ്യയനവർഷത്തെ സംഭവങ്ങളുടെ തുടർച്ചയാണ് സ്കൂൾ തുറന്ന് രണ്ടാം ദിവസമുണ്ടായ തമ്മിലടിക്ക് കാരണമെന്നാണ് പറയുന്നത്. തമ്മിലടിക്കിടയിൽ ചിതറിയോടിവർ ബസ് കയറാൻ തുടങ്ങുകയായിരുന്ന വൃദ്ധയെ വന്നിടിക്കുകയും,അവർ തലയിടിച്ച് വീണ് പരിക്കേൽക്കുകയുമായിരുന്നു. തുടർന്ന് ഡിപ്പോ അധികൃതർ അറിയിച്ചതിനുസരിച്ച് പൊലീസ് സ്ഥലത്തെയെങ്കിലും വിദ്യാർത്ഥികൾ ഓടി രക്ഷപ്പെട്ടു. പരിക്കേറ്റ വൃദ്ധയെ പൊലീസ് വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു.