10 കിലോ കഞ്ചാവുമായി പ്രായപൂർത്തിയാകാത്ത കുട്ടിയടക്കം രണ്ടുപേർ അറസ്റ്റിൽ

Wednesday 03 June 2026 1:20 AM IST

തിരുവനന്തപുരം:പത്തുകിലോ കഞ്ചാവുമായി പ്രായപൂർത്തിയാകാത്ത കുട്ടിയടക്കം രണ്ടുപേരെ ഡാൻസാഫ് സംഘവും ഫോർട്ട് പൊലീസും ചേർന്ന് പിടികൂടി.ഈഞ്ചയ്ക്കൽ ജംഗ്ഷനിൽ ബൈക്കിൽ കടത്താൻ ശ്രമിച്ച 10.391 കിലോഗ്രാം കഞ്ചാവുമായാണ് ഇരുവരെയും ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ പിടികൂടിയത്.വള്ളക്കടവ് ലക്ഷംവീട് കോളനിയിൽ സബീറിന്റെ മകൻ മുഹമ്മദ് അസറുദ്ദീൻ (19), പ്രായപൂർത്തിയാകാത്ത ഒരു കുട്ടി എന്നിവരാണ് പ്രതികൾ.ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിൽ ലഹരി വില്പനയ്ക്കും,ലഹരി കടത്തിനുമെതിരായി പരിശോധനകൾ ശക്തമാക്കുമെന്നും,കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു.