പ്ലസ് ടു: ജില്ല വീണ്ടും മൂന്നാമത് 82.09 % വിജയം
തൃശൂർ: ഹയർ സെക്കൻഡറി പരീക്ഷയിൽ തൃശൂർ ജില്ലയിൽ 82.09 ശതമാനം വിജയം. ജില്ലയിലെ 193 വിദ്യാലയങ്ങളിൽ നിന്നായി 26,107 വിദ്യാർത്ഥികൾ ഉപരിപഠനത്തിന് യോഗ്യത നേടി. കഴിഞ്ഞ വർഷം 82.39 ശതമാനത്തോടെ സംസ്ഥാനത്ത് മൂന്നാം സ്ഥാനത്തായിരുന്ന ജില്ല ഇത്തവണയുമത് നിലനിറുത്തി. 31,973 കുട്ടികൾ രജിസ്റ്റർ ചെയ്തതിൽ 31,801 പേരാണ് പരീക്ഷ എഴുതിയത്. 2,753 പേർക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. നാല് കുട്ടികൾക്ക് മുഴുവൻ മാർക്കും ലഭിച്ചു. 84.64 ശതമാനം നേടിയ ഇടുക്കിയും 83.56 ശതമാനം നേടിയ എറണാകുളവുമാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിൽ. നാലാം സ്ഥാനത്തുള്ള കോട്ടയത്തിന് 81.68 ശതമാനം.
ടെക്‌നിക്കൽ സ്‌കൂൾ: 56.67%
ടെക്‌നിക്കൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ജില്ലയിൽ 56.67 ശതമാനമാണ് വിജയം. പരീക്ഷ എഴുതിയ 30 വിദ്യാർഥികളിൽ 17 പേർ ഉപരിപഠനത്തിന് യോഗ്യത നേടി.
ഓപ്പൺ സ്‌കൂൾ 42.89%
ഓപ്പൺ സ്‌കൂൾ വിഭാഗത്തിൽ 42.89 ശതമാനം വിജയം. പരീക്ഷ എഴുതിയ 1,224 വിദ്യാർത്ഥികളിൽ 525 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. 17 പേർക്ക് മുഴുവൻ വിഷയങ്ങളിൽ എ പ്ലസ് ലഭിച്ചു.
വി.എച്ച്.എസ്.ഇയിൽ 76.82%
വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ വിഭാഗത്തിൽ 76.82 ശതമാനം വിജയം. പരീക്ഷയെഴുതിയ 2,217 വിദ്യാർത്ഥികളിൽ 1,703 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. കുന്നംകുളം ഗവ. വി.എച്ച്.എസ്.എസ് (ഡെഫ്) നൂറു ശതമാനം വിജയം നേടി.
ആർട്ട് ഹയർ സെക്കൻഡറിയിൽ 82.54%
കേരള കലാമണ്ഡലം ആർട്ട് ഹയർ സെക്കൻഡറി 82.54 ശതമാനമാണ് വിജയം. പരീക്ഷയെഴുതിയ 63 വിദ്യാർഥികളിൽ 52 പേരും ഉപരിപഠന യോഗ്യത നേടി. രണ്ട് വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി.
ഫുൾ ഓൺ ഫുൾ
1) കെ.ആർ.ആര്യ - സയൻസ് - ഗവ. എച്ച്.എസ്.എസ് പെരിങ്ങോട്ടുകര, തൃശൂർ 2) സെറാഫിൻ പി.ഡേവിസ് - കൊമേഴ്സ് - സേക്രഡ് ഹാർട്ട് കോൺവന്റ് ജി.എച്ച്.എസ്.എസ്, തൃശൂർ 3) കെ.എം.അസ്മിൻ - സയൻസ് - സൊക്കോർസോ എച്ച്.എസ്.എസ്, മാള 4) അൻവിയ സുനിൽ - സയൻസ് - സെന്റ് സെബാസ്റ്റിയൻസ് എച്ച്.എസ്.എസ്, കുറ്റിക്കാട്