അഡ്മിനിസ്‌ട്രേറ്ററുടെ ചുമതല കളക്ടര്‍ക്ക്

Wednesday 27 May 2026 12:44 AM IST

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം അഡ്മിനിസ്‌ട്രേറ്ററെ മാറ്റി സർക്കാർ ഉത്തരവിട്ടു. അഡ്മിനിസ്‌ട്രേറ്ററായി പ്രവർത്തിച്ചിരുന്ന ഒ.ബി.അരുൺകുമാറിനെ ഡെപ്യൂട്ടേഷൻ റദ്ദാക്കി മാതൃവകുപ്പിലേക്ക് തിരികെ വിളിച്ച് ഉത്തരവിറങ്ങി. പൊതുഭരണ വകുപ്പിലെ അണ്ടർ സെക്രട്ടറിയാണ് അരുൺകുമാർ. ഇദ്ദേഹത്തിന് ജൂൺ ഒന്നു മുതൽ രണ്ടു വർഷത്തേക്ക് കൂടി കാലാവധി നീട്ടി നൽകാൻ മാർച്ച് 26ന് ചേർന്ന ഭരണസമിതി യോഗത്തിൽ തീരുമാനിച്ചിരുന്നു. സംസ്ഥാന തലത്തിലുള്ള ഭരണമാറ്റമാണ് ഡെപ്യൂട്ടേഷൻ പിൻവലിക്കാനുള്ള തീരുമാനത്തിന് പിന്നിലെന്ന് കരുതുന്നു. താത്കാലികമായി കളക്ടർക്ക് ചുമതല കൈമാറാനാണ് തീരുമാനം.