ക്രെെസ്റ്റിന്റെ റോക്കറ്റ് സ്റ്റൗ ശ്രദ്ധേയമാകുന്നു

Wednesday 27 May 2026 12:45 AM IST

ഇരിങ്ങാലക്കുട: ഉയരുന്ന പാചകവാതക വിലയും സിലിണ്ടറുകൾക്കായുള്ള നീണ്ട കാത്തിരിപ്പിനും പരിഹാരമായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് എൻജിനീയറിംഗ് കോളേജിലെ മെക്കാനിക്കൽ എൻജിനീയറിംഗ് വിഭാഗത്തിലെ സാങ്കേതിക ജീവനക്കാർ തയ്യാറാക്കിയ റോക്കറ്റ് സ്റ്റൗ ശ്രദ്ധേയമാകുന്നു. പരമ്പരാഗത അടുപ്പുകളെ അപേക്ഷിച്ച് ഇന്ധനം ഉപയോഗിച്ച് വേഗത്തിൽ ഭക്ഷണം പാകം ചെയ്യാൻ സാധിക്കുമെന്നതാണ് റോക്കറ്റ് സ്റ്റൗവിന്റെ സവിശേഷത. വീടുകളിൽ ലഭ്യമാകുന്ന ചെറിയ മരച്ചില്ലകൾ, ഉണങ്ങിയ ഇലകൾ, തണ്ടുകൾ, മറ്റ് ബയോഗ്യാസ് അവശിഷ്ടങ്ങൾ എന്നിവയാണ് ഇതിൽ ഇന്ധനമായി ഉപയോഗിക്കുന്നത്. മെക്കാനിക്കൽ സങ്കേതിക വിദഗ്ധരായ ഇ.ടി.ജോയ്, ബിജോയ് ജോസ്, അനക്‌സ് വർഗീസ്, ജോമോൻ ജോസ് എന്നിവരാണ് ഉൽപ്പന്നത്തിന് പിറകിൽ പ്രവർത്തിച്ചത്.