എസ്.എഫ്.ഐ മാർച്ച്: ജലപീരങ്കി പ്രയോഗിച്ചു

Wednesday 27 May 2026 12:46 AM IST

തൃശൂർ: തിരുവനന്തപുരത്തെ എസ്.എഫ്.ഐ - കെ.എസ്.യു സംഘർഷത്തിലെ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കമ്മിഷണർ ഓഫീസിലേക്ക് മാർച്ച് നടത്തി. സി.എം.എസ് സ്‌കൂൾ പരിസരത്ത് നിന്നാരംഭിച്ച മാർച്ച് ബി.എസ്.എൻ.എൽ ഓഫീസിന് മുൻപിൽ പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് പലതവണ ജലപീരങ്കി പ്രയോഗിച്ചു. എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി ടി.അഭിജിത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അനസ് ജോസഫ് അദ്ധ്യക്ഷനായി. വി.എസ്.ആദിത്യ, അജയ് രാജ്, പി.എ.അശ്വിൻ, ടി.എ.കാർത്തിജ്, യു.എസ്.റിതിൻ എന്നിവർ പ്രസംഗിച്ചു.