ഹോളിഗ്രേസിൽ ശിൽപ്പശാല

Wednesday 27 May 2026 12:48 AM IST

മാള: ഹോളിഗ്രേസ് എം.ബി.എ കോളേജിൽ അദ്ധ്യാപകർക്കായി സംഘടിപ്പിച്ച ആറുദിവസത്തെ നിർമ്മിത ബുദ്ധി അദ്ധ്യാപന

ശിൽപ്പശാല ജി.ടെക് കംപ്യൂട്ടർ എഡ്യൂക്കേഷൻ ഡയറക്ടർ നോബി കെ.സുദർശൻ ഉദ്ഘാടനം ചെയ്തു. ഹോളിഗ്രേസ് ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ജനറൽ സെക്രട്ടറി ബെന്നി ജോൺ ഐനിക്കൽ അദ്ധ്യക്ഷത വഹിച്ചു. ക്ലാസ് മുറികളിൽ നിന്ന് ഗവേഷണ പ്രസിദ്ധീകരണ രംഗം വരെ നിർമ്മിത ബുദ്ധിയുടെ സാദ്ധ്യതകൾ അദ്ധ്യാപകർ പ്രയോജനപ്പെടുത്തണമെന്ന്

ഉദ്ഘാടകൻ പറഞ്ഞു. നൂറിലധികം അദ്ധ്യാപകർ ശിൽപ്പശാലയിൽ പങ്കെടുക്കുന്നുണ്ട്. ഡോ. ജിയോ ബേബി, പ്രൊഫ. ചന്ദ്രകാന്ത്, ഡോ. കെ.രാധ, ട്വിങ്കിൾ ജയ്‌സൺ എന്നിവർ പ്രസംഗിച്ചു.