ഇ.ഡി റെയ്ഡിൽ വ്യാപക പ്രതിഷേധം

Thursday 28 May 2026 12:23 AM IST

  • ജില്ലാകേന്ദ്രം മുതൽ ബ്രാഞ്ച്തലം വരെ പ്രകടനങ്ങൾ

തൃശൂർ: പ്രതിപക്ഷനേതാവ് പിണറായി വിജയന്റെയും മുഹമ്മദ് റിയാസ് എം.എൽ.എയുടെയും വീട്ടിൽ നടത്തിയ ഇ.ഡി റെയ്ഡിനെ തുടർന്ന് ജില്ലയിൽ വ്യാപക പ്രതിഷേധം. ജില്ലാ കേന്ദ്രം മുതൽ ബ്രാഞ്ച്തലം വരെ പ്രകടനങ്ങൾ നടന്നു. തൃശൂർ നഗരത്തിൽ സി.പി.എം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു. അഴീക്കോടൻ സ്മാരക മന്ദിരത്തിൽ നിന്നാണ് പ്രകടനം ആരംഭിച്ചത്. സ്ത്രീകളടക്കം നൂറുകണക്കിനാളുകൾ പ്രതിഷേധത്തിൽ പങ്കാളികളായി. എം.ജി റോഡ് വഴി സ്വരാജ് റൗണ്ടിൽ കയറിയ നഗരംചുറ്റി കോർപറേഷൻ ഓഫീസിനു മുന്നിൽ പ്രതിഷേധം സമാപിച്ചു. യോഗത്തിൽ സംസ്ഥാന കമ്മിറ്റിയംഗം ഡോ. ആ.ർബിന്ദു അദ്ധ്യക്ഷയായി. കേന്ദ്രകമ്മിറ്റിയംഗം കെ.രാധാകൃഷ്ണൻ, ജില്ലാ സെക്രട്ടറി കെ.വി.അബ്ദുൾഖാദർ, സംസ്ഥാന കമ്മിറ്റിയംഗം എ.സി.മൊയ്തീൻ, ജില്ലാ സെക്രട്ടേറിയറ്റംഗം പി.കെ.ഷാജൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ, എം.ബാലാജി എന്നിവർ നേതൃത്വം നൽകി. വൈകിട്ട് ഏരിയാ കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനങ്ങൾ നടന്നു. രാത്രി ബ്രാഞ്ചുകളിൽ പന്തംകൊളുത്തി പ്രകടനങ്ങളും നടന്നു. ഇന്ന് തൃശൂരിൽ എൽ.ഡി.എഫ് ജില്ലാ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തും. വൈകിട്ട് നാലിന് തെക്കേഗോപുര നടയിൽ നിന്നാരംഭിച്ച് കോർപറേഷൻ ഓഫീസ് പരിസരത്ത് സമാപിക്കും.

പിണറായി വിജയന്റെ വീട്ടിൽ ഇ.ഡി റെയ്ഡ് നടത്തിയതിൽ പ്രതിഷേധിച്ച് സി.പി.എം തൃശൂർ നഗരത്തിൽ നടത്തിയ പ്രകടനത്തിനിടയിൽ മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിന് സമീപം സ്ഥാപിച്ച യു.ഡി.എഫിന്റെ ഫ്‌ളക്‌സ് ബോർഡുകൾ വലിച്ചുകീറുന്ന പ്രവർത്തകർ

പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​പി​ണ​റാ​യി​ ​വി​ജ​യ​ന്റെ​ ​വ​സ​തി​യി​ൽ​ ​ഇ.​ഡി​ ​ന​ട​ത്തി​യ​ ​പ​രി​ശോ​ധ​ന​യി​ൽ​ ​പ്ര​തി​ഷേ​ധി​ച്ച് ​തൃ​ശു​രി​ൽ​ ​സി.​പി.​എം​ ​പ്ര​വ​ർ​ത്ത​ക​ർ​ ​ന​ട​ത്തി​യ​ ​പ്ര​തി​ഷേ​ധ​ ​റാ​ലി.