കേസ് അന്വേഷണവും റെയ്ഡും സ്വാഗതാർഹം

Thursday 28 May 2026 12:27 AM IST

തൃശൂർ: ഹൈക്കോടതി വിധിയുടെ പിൻബലത്തിൽ മുൻമുഖ്യമന്ത്രി പിണറായി വിജയനും കുടുംബാംഗങ്ങൾക്കുമെതിരെ ഉണ്ടായ ഇ.ഡി റെയ്ഡും കേസന്വേഷണവും സ്വാഗതാർഹമാണെന്ന് കേരള പ്രദേശ് ഗാന്ധിദർശൻ വേദി സംസ്ഥാന കമ്മിറ്റി. അഴിമതിക്കേസ് പാർട്ടിയുടെ രാഷ്ട്രീയ ശക്തി ഉപയോഗിച്ച് നേരിടുമെന്ന സി.പി.എം നേതാക്കളുടെ പ്രസ്താവന ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. സംസ്ഥാന ചെയർമാൻ ഡോ. എം.സി.ദിലീപ്കുമാർ അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.അജിതൻ മേനോത്ത് പ്രമേയം അവതരിപ്പിച്ചു. ട്രഷറർ എം.എസ്.ഗണേശൻ, കെ.ജി.ബാബുരാജ്, വട്ടിയൂർക്കാവ് രവി, ഡോ. പി.വി.പുഷ്പജ, സുരേഷ് ബാബു എളയാവൂർ, ബേപ്പൂർ രാധാകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.