അന്നമനട ശാഖ വാർഷികാഘോഷം
Saturday 30 May 2026 12:06 AM IST
അന്നമനട: അന്നമനട എസ്.എൻ.ഡി.പി ശാഖയുടെ വാർഷികാഘോഷം മാള യൂണിയൻ സെക്രട്ടറി സി.ഡി.ശ്രീലാൽ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് എം.പി.അനിൽകുമാർ അദ്ധ്യക്ഷനായി. വാർഡ് അംഗങ്ങളായ വേലായുധൻ കണ്ണമ്പിള്ളി, കെ.കെ.ബിനേഷ്, എസ്.എൻ ട്രസ്റ്റ് പ്രസിഡന്റ് എ.സി.ശ്രീധരൻ, വിവേകോദയം ക്ഷേമ ട്രസ്റ്റ് ചെയർമാൻ ബാബുരാജ്, ശാഖ സെക്രട്ടറി എ.എൻ.ലക്ഷ്മണൻ, ജോയിന്റ് സെക്രട്ടറി സാജൻ എന്നിവർ പ്രസംഗിച്ചു. അക്കാഡമിക്, കലാകായിക രംഗങ്ങളിൽ മികവ് പുലർത്തിയ ശാഖാംഗങ്ങളെ ആദരിച്ചു.