വഴിയോര കച്ചവട തൊഴിലാളി യൂണിയൻ ഏരിയ സമ്മേളനം
Monday 01 June 2026 12:13 AM IST
തൃശൂർ : വഴിയോര കച്ചവടക്കാർക്കെതിരെ ഉദ്യോഗസ്ഥർ നടത്തുന്ന ചൂഷണത്തിനെതിരെ ചെറുത്തുനിൽപ്പും പ്രതിഷേധവും സംഘടിപ്പിക്കാൻ വഴിയോര കച്ചവട തൊഴിലാളി യൂണിയൻ തൃശൂർ ഏരിയ സമ്മേളനം തീരുമാനിച്ചു. സമ്മേളനം സി.ഐ.ടി.യു അഖിലേന്ത്യ വർക്കിംഗ് കമ്മിറ്റി അംഗവും യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ആർ.വി. ഇക്ബാൽ ഉദ്ഘാടനം ചെയ്തു. ടി. ശ്രീകുമാർ, ടി. സുധാകരൻ, ഇ.വി. ഉണ്ണിക്കൃഷ്ണൻ, ശ്യാം തയ്യിൽ, അജിത്ത്കുമാർ ഗുരുവായൂർ, ജലീൽ, പി.എസ്. ശിവകുമാർ, ടി.വി. ശിവകുമാർ, എം.എ. ജോർജ്ജ്, കെ.എ. ഷാജഹാൻ, അയിഷ ഇക്ബാൽ, പ്രമീള രവി, സി.എ. ബഷീർ തുടങ്ങിയവർ സംസാരിച്ചു.