ന്യൂ ഫുട്‌ബാൾ ക്ലബ് കേരള ജേതാക്കൾ

Monday 01 June 2026 12:21 AM IST

തൃശൂർ: ജില്ലാ ഫുട്ബാൾ അസോസിയേഷൻ കോർപ്പറേഷൻ സ്റ്റേഡിയം ഗ്രൗണ്ടിൽ നടത്തിയ ഇ. ഡിവിഷൻ ലീഗ് ഫുട്ബാൾ മത്സരത്തിൽ ന്യൂ ഫുട്ബാൾ ക്ലബ് കേരള ജേതാക്കളായി. വിജയികൾക്ക് ഡി.എഫ്.ആർ.എ പ്രസിഡന്റ് കെ.സി.രജ്ഞിത്ത് ട്രോഫി വിതരണം ചെയ്തു. ഡി.എഫ്.എ സെക്രട്ടറി കുര്യൻ മാത്യു, കെ.എ.നവാസ് തുടങ്ങിയവർ സംബന്ധിച്ചു. ന്യൂ ഫുട്‌ബാൾ ക്ലബ് കേരള, ഈസ്റ്റേൺ ബ്‌ളൂസ് , സോക്കർ ക്ലബ്, തൃശൂർ എഫ്.സി, റെഡ് ആൻഡ് വൈറ്റ് , സ്മാർട്ടോ ക്ലബ്ബ് തുടങ്ങി ആറു ക്ലബ്ബുകളാണ് ഇ ഡിവിഷനിൽ പങ്കെടുത്തത്.