ലബോറട്ടറി ഓണേഴ്‌സ് അസോ. ജില്ലാ സമ്മേളനം
Monday 01 June 2026 12:23 AM IST
തൃശൂർ: മെഡിക്കൽ ലബോറട്ടറി ഓണേഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനം രാജൻ പല്ലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്വകാര്യ ലാബുകളുടെ നിലനിൽപ്പും തൊഴിൽ സുരക്ഷിതത്വവും ഉറപ്പാക്കുംവിധം ക്ലിനിക്കൽ എസ്റ്റാബ്ലിഷ് ബിൽ നടപ്പാക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് സി. ബാലചന്ദ്രൻ അദ്ധ്യക്ഷനായി.
സി.പ്രതാപ് വാസു, കെ.എസ്. അഭിലാഷ്, ഷൈജു ആന്റണി, കെ.എസ്. ഷാജു, ഷേളി പ്രേമൻ, പ്രമീള ദിലീപ് കുമാർ, ജെ.സി. സ്റ്റുവർട്ട്, പി. രാജൻ എന്നിവർ പ്രസംഗിച്ചു. ആനന്ദ് ശങ്കരനാരായണൻ, സുലേഖ ഇബ്രാഹിം, മുഹമ്മദ് നിഹാദ്, കെ.ബി. സുരേഷ്, ടി.വി. സച്ചിത്ത്, ജോർജ് ടി. ജോർജ് തുടങ്ങിയവർ സംസാരിച്ചു.