കളക്ടറേറ്റലേക്ക് ജീവനക്കാരുടെ മാർച്ച്

Wednesday 03 June 2026 12:11 AM IST
ജീവനക്കാരെ അന്യായമായി സ്ഥലം മാറ്റുന്നുവെന്നാരോപിച്ച് ഫെഡറേഷൻ ഓഫ് സ്റ്റേറ്റ് എംപ്‌ളോയീസ് ആന്റ് ടീച്ചേഴ്‌സ് ഓർഗനൈസേഷൻ കളക്ട്രേറ്റിലേക്ക് നടത്തിയ മാർച്ച്

തൃശൂർ : ജീവനക്കാരെ അന്യായമായി സ്ഥലം മാറ്റുന്നുവെന്നാരോപിച്ച് ഫെഡറേഷൻ ഓഫ് സ്റ്റേറ്റ് എംപ്‌ളോയീസ് ആൻഡ് ടീച്ചേഴ്‌സ് ഓർഗനൈസേഷൻ കളക്ട്രേറ്റിലേക്ക് മാർച്ച് നടത്തി. ചുങ്കത്ത് നിന്ന് ആരംഭിച്ച് അയ്യന്തോൾ കളക്ടറേറ്റിന് മുന്നിൽ സമാപിച്ച മാർച്ചിൽ ജീവനക്കാരും അദ്ധ്യാപകരും പങ്കെടുത്തു. എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.കെ. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. എഫ്.എസ്.ഇ.ടി.ഒ ജില്ലാ പ്രസിഡന്റ് സാജൻ ഇഗ്‌നേഷ്യസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഇ. നന്ദകുമാർ കെ.എസ്.ടി.എ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ഡോ. പി.സി.സിജി, പി.ബി.ഹരിലാൽ, ഡോ. കെ.ആർ.രാജീവ്, എൻ.ബി.സുധീഷ് കുമാർ, കെ.സി.സുലോചനൻ. കെ.ഗിരിധരൻ, പി.പ്രമോദ് എന്നിവർ സംസാരിച്ചു.