കാരുണ്യ ആശുപത്രിക്ക് ടി.എം.ബി ഫൗണ്ടേഷൻ സഹായം

Wednesday 03 June 2026 12:52 AM IST

കോയമ്പത്തൂർ: ഗ്രാമീണ. ഗോത്ര വിഭാഗങ്ങൾക്ക് ആരോഗ്യ സേവനങ്ങൾ മെച്ചപ്പെടുത്താനായി കോയമ്പത്തൂർ കാരുണ്യ ആശുപത്രിക്ക് ടി.എം.ബി ഫൗണ്ടേഷൻ വിവിധ സഹായങ്ങൾ കൈമാറി. രണ്ട് അത്യാധുനിക ഡയാലിസിസ് മെഷീനുകളും എല്ലാ സൗകര്യങ്ങളുമുള്ള ആംബുലൻസുമാണ് ടി.എം.ബി ഫൗണ്ടേഷൻ നൽകിയത്. കാരുണ്യ നഗർ, ശിരുവാണി ഗോത്ര മേഖല തുടങ്ങിയ സ്ഥലങ്ങളിലെ അശരണർക്ക് മികച്ച ആരോഗ്യ സേവനങ്ങൾ ഇതോടെ ലഭ്യമാകും. ടി.എം.ബി ഫൗണ്ടേഷൻ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ ഡോ. എം. മുത്തയ്യ, തമിഴ്‌നാട് മർക്കന്റയിൽ ബാങ്ക് കോയമ്പത്തൂർ റീജിയണൽ മേധാവി ടി. ഏർണസ്‌റ്റ് എന്നിവർ ചേർന്ന് കാരുണ്യ യൂണിവേഴ്‌സിറ്റി ചീഫ് ഫിനാൻഷ്യൽ ഓഫീസർ ജോസഫ് അമൽരാജ്, കാരുണ്യ ആശുപത്രി ചീഫ് ഡോ. സാം എന്നിവർക്ക് ആംബുലൻസും ഡയാലിസിസ് യൂണിറ്റും കൈമാറി.