SignIn
Kerala Kaumudi Online
Tuesday, 02 June 2026 8.29 PM IST

രണ്ടാം ഐപിഎൽ കിരീടനേട്ടം; പിന്നാലെ പുതിയ ടീമിലേക്ക് പോകാൻ ഒരുങ്ങി പടിദാർ

rajat-patidar

ഇൻഡോർ: റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ നയിച്ച് തുടർച്ചയായ രണ്ടാം ഐപിഎൽ കിരീടം ചൂടിയതിന് പിന്നാലെ പുതിയ ദൗത്യത്തിനൊരുങ്ങി ക്രിക്കറ്റ് താരം രജത് പടിദാർ. ഈ സീസണിൽ ബാറ്റർ എന്ന നിലയിൽ 500ലധികം റൺസ് കൂട്ടിച്ചേർത്ത താരം, രോഹിത് ശർമ്മയ്ക്കും എം.എസ് ധോണിക്കും ശേഷം തുടർച്ചയായി രണ്ട് ഐപിഎൽ കിരീടങ്ങൾ നേടുന്ന ക്യാപ്ടൻ എന്ന അപൂർവ്വ റെക്കാഡും സ്വന്തമാക്കി. കഴിഞ്ഞ സീസണിലും ആർസിബിക്കായി തകർപ്പൻ പ്രകടനമാണ് പടിദാർ പുറത്തെടുത്തത്. ഇപ്പോഴിതാ തന്റെ സ്വന്തം തട്ടകമായ മദ്ധ്യപ്രദേശ് ലീഗ് ട്വന്റി-20 സിന്ധ്യ കപ്പിൽ ഗ്വാളിയോർ ചീറ്റാസ് ടീമിനെ നയിക്കാനൊരുങ്ങുകയാണ് താരം.

2025 സീസണിൽ സെമിഫൈനൽ വരെ എത്തിയെങ്കിലും നേരിയ വ്യത്യാസത്തിലാണ് ഗ്വാളിയോർ ചീറ്റാസിന് ഫൈനൽ നഷ്ടമായത്. ഇത്തവണ പടിദാറിന്റെ സാന്നിദ്ധ്യം ടീമിന് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്. നാളെ ഇൻഡോറിലെ ഹോൾക്കർ സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ മത്സരത്തിൽ ഉജ്ജയിൻ ഫാൽക്കൺസിനെതിരെയാണ് ചീറ്റാസ് തങ്ങളുടെ 2026ലെ കാമ്പെയ്ൻ ആരംഭിക്കുന്നത്. ഡൽഹി ക്യാപിറ്റൽസ് താരം മാധവ് തിവാരിയാണ് ഉജ്ജയിൻ ടീമിനെ നയിക്കുന്നത്. മദ്ധ്യപ്രദേശിന് ചരിത്രപരമായ രഞ്ജി ട്രോഫി കിരീടം നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച പടിദാറിന്റെ വരവ് ടീമിലെ യുവതാരങ്ങൾക്കും കരുത്ത് പകരും.

'ലക്ഷ്യം കിരീടം മാത്രം'

'സ്വന്തം നാട്ടിൽ മടങ്ങിയെത്തി ക്രിക്കറ്റ് കളിക്കുക എപ്പോഴും പ്രത്യേക അനുഭവമാണ്. കഴിഞ്ഞ കുറച്ചു മാസങ്ങൾ മറക്കാനാകാത്തതായിരുന്നു, എന്നാൽ ഓരോ പുതിയ ടൂർണമെന്റും പുതിയ വെല്ലുവിളികളാണ് നൽകുന്നത്. എംപിഎൽ സംസ്ഥാനത്തെ ക്രിക്കറ്റ് വളർച്ചയ്ക്ക് വലിയൊരു വേദിയാണ്. മികച്ച രീതിയിൽ ക്രിക്കറ്റ് കളിച്ച് ഇത്തവണ കിരീടം സ്വന്തമാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം,' പടിദാർ വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, RCB, PATIDAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360