മുംബയ് ലീഗ് എനർജി ഡ്രിങ്ക് പങ്കാളിയായി ഹെൽ എനർജി

Wednesday 03 June 2026 12:52 AM IST

മുംബയ്: പ്രമുഖ എനർജി ഡ്രിങ്ക് ബ്രാൻഡായ ഹെൽ എനർജി ഡ്രിങ്ക് നുവാമ പ്രൈവറ്റ് ടി.20 ലീഗ് നാലാം സീസണിന്റെയും, ടി20 മുംബയ് വനിതാ ലീഗിന്റെയും ഔദ്യോഗിക എനർജി ഡ്രിങ്ക് പങ്കാളിയായി മുംബയ് ക്രിക്കറ്റ് അസോസിയേഷനുമായി കൈകോർക്കുന്നു. മുംബൈയിൽ ജൂൺ 13 വരെയാണ് ഈ ടൂർണമെന്റുകൾ നടക്കുന്നത്. വനിതാ ടൂർണമെന്റിൽ ഏഴ് മത്സരങ്ങൾ ഉൾപ്പെടെ 30 ആവേശപ്പോരാട്ടങ്ങളുണ്ട്. യുവതലമുറയുമായും കായിക സംസ്‌കാരവുമായും ബ്രാൻഡിനുള്ള ബന്ധം കൂടുതൽ ശക്തമാക്കാൻ പങ്കാളിത്തം സഹായിക്കുമെന്ന് ഹെൽ എനർജി ഡയറക്ടർ ഉണ്ണിക്കണ്ണൻ ഗംഗാധരൻ പറഞ്ഞു. ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, അജിങ്ക്യ രഹാനെ, യശസ്വി ജയ്‌സ്വാൾ, ശിവം ദുബെ തുടങ്ങിയ പ്രമുഖ താരങ്ങൾക്കൊപ്പം മുംബയിലെ വളർന്നുവരുന്ന യുവ പ്രതിഭകളും പുരുഷന്മാരുടെ എട്ട് ടീമുകളിലായി അണിനിരക്കും. ആദ്യമായി ആരംഭിക്കുന്ന വനിതാ ലീഗിൽ സയാലി സത്ഘാരെ, സൈമ താക്കൂർ, ഹുമൈറ കാസി തുടങ്ങിയ പ്രമുഖ താരങ്ങൾ ഉൾപ്പെടുന്ന മൂന്ന് ടീമുകളാണ് മത്സരിക്കുന്നത്.