വിമാന ഇന്ധനവില നിയന്ത്രിക്കാൻ പാക്കേജിന് അംഗീകാരം

Thursday 04 June 2026 1:48 AM IST

എണ്ണക്കമ്പനികൾക്ക് 10,000 കോടി ലഭ്യമാക്കും

കൊച്ചി: പ്രതിസന്ധി നേരിടുന്ന വ്യോമയാന മേഖലയെ രക്ഷിക്കാൻ ഏവിയേഷൻ ടർബൈൻ ഫ്യൂവൽ(എ.ടി.എഫ്) വില സ്ഥിരതയിൽ നിലനിറുത്താൻ പൊതുമേഖല എണ്ണക്കമ്പനികൾക്ക് 10,000 കോടി രൂപയുടെ പാക്കേജിന് കേന്ദ്ര സർക്കാർ അംഗീകാരം നൽകി. ഒറ്റത്തവണയായാണ് ഈ തുക കമ്പനികൾക്ക് നൽകുക. പശ്ചിമേഷ്യൻ യുദ്ധം രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വിലയിൽ വൻ വർദ്ധന സൃഷ്‌ടിച്ചതോടെ എ.ടി.എഫ് അടക്കമുള്ള ഇന്ധനങ്ങളുടെ വില്പനയിൽ പൊതുമേഖല കമ്പനികൾ കനത്ത നഷ്‌ടമാണ് നേരിടുന്നത്. ഉത്പാദന ചെലവിലും കുറഞ്ഞ വിലയിൽ വിൽക്കുന്നതിനാൽ എ.ടി.എഫിന് ലിറ്ററിന് 30 രൂപയുടെ നഷ്‌ടമുണ്ടെന്ന് എണ്ണക്കമ്പനികൾ പറയുന്നു. പ്രതിസന്ധി കാലയളവിൽ എ.ടി.എഫ് വില വർദ്ധന ഒഴിവാക്കാനാണ് പാക്കേജ്.

ഈ തുക ലഭിക്കുന്നതോടെ രാജ്യത്തെ വ്യോമയാന കമ്പനികൾക്ക് പ്രവർത്തന, ധനകാര്യ ക്ഷമത വർദ്ധിപ്പിക്കാനാകും. ഇതോടെ ആഭ്യന്തര, രാജ്യാന്തര സേവനങ്ങൾ മുടക്കമില്ലാതെ തുടരാൻ വിമാന കമ്പനികൾക്ക് കഴിയും. എ.ടി.എഫ് വില കൂടിയാൽ അധിക ബാദ്ധ്യത യാത്രക്കാർക്ക് കൈമാറാൻ നിർബന്ധിതരാകുമെന്നതിനാലാണ് കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെട്ടത്.

നഷ്‌ടം കുതിച്ചുയരുന്നു

നി​ല​വി​ൽ​ ​എ​ണ്ണ​ക്ക​മ്പ​നി​ക​ൾ​ ​ഭീ​മ​മാ​യ​ ​ന​ഷ്‌​ട​ത്തി​ലാ​ണ് ​​ ​വി​മാ​ന​ ​ഇ​ന്ധ​നം​ ​വി​ൽ​ക്കു​ന്ന​ത്.​ ​ആ​ഭ്യ​ന്ത​ര​ ​സെ​ക്‌​ട​റി​ൽ​ ​വി​മാ​ന​ ​ഇ​ന്ധ​ന​ ​വി​ല​ ​കി​ലോ​ ​ലി​റ്റ​റി​ന് 1.05​ ​ല​ക്ഷം​ ​രൂ​പ​യാ​ണ് ​(1,090​ ​ഡോ​ള​ർ​)​ ​ക​മ്പ​നി​ക​ൾ​ ​ഈ​ടാ​ക്കു​ന്ന​ത്.​ ​വ്യോ​മ​യാ​ന​ ​മേ​ഖ​ല​യി​ലെ​ ​മൊ​ത്തം​ ​ചെ​ല​വി​ൽ​ 40​ ​ശ​ത​മാ​ന​ത്തി​ല​ധി​കം​ ​ഇ​ന്ധ​ന​ ​വി​ല​യി​ലാ​ണ്.

കമ്പനികൾ മുൾമുനയിൽ

പ്ര​മു​ഖ​ ​ഇ​ന്ത്യ​ൻ​ ​വി​മാ​ന​ ​ക​മ്പ​നി​ക​ളാ​യ​ ​ഇ​ൻ​ഡി​ഗോ,​ ​എ​യ​ർ​ ​ഇ​ന്ത്യ​ ​ഗ്രൂ​പ്പ്,​ ​സ്‌​പൈ​സ് ​ജെ​റ്റ്,​ ​ആ​കാ​ശ​ ​എ​ന്നി​വ​യെ​ല്ലാം​ ​വ​ൻ​ ​ന​ഷ്‌​ട​ത്തി​ലാ​ണ് ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.​ ​ക​ഴി​ഞ്ഞ​ ​സാ​മ്പ​ത്തി​ക​ ​വ​ർ​ഷ​ത്തി​ലെ​ ​അ​വ​സാ​ന​ ​ത്രൈ​മാ​സ​ത്തി​ൽ​ ​രാ​ജ്യ​ത്തെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​വി​മാ​ന​ ​ക​മ്പ​നി​യാ​യ​ ​ഇൻഡിഗോ വി​ദേ​ശ​ ​നാ​ണ​യ​ ​വി​പ​ണി​യി​ലെ​ ​ചാ​ഞ്ചാ​ട്ട​വും​ ​ഉ​യ​ർ​ന്ന​ ​ഇ​ന്ധ​ന​ ​വി​ല​യും​ ​മൂ​ലം​ 2,536.9​ ​കോ​ടി​ ​രൂ​പ​യു​ടെ​ ​ന​ഷ്‌​ട​മാ​ണ് ​നേ​രി​ട്ട​ത്.​ ​ടാ​റ്റ​ ​ഗ്രൂ​പ്പി​ന്റെ​ ​ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​ ​എ​യ​ർ​ ​ഇ​ന്ത്യ,​ ​എ​യ​ർ​ ​ഇ​ന്ത്യ​ ​എ​ക്‌​സ്‌​പ്ര​സ് ​തു​ട​ങ്ങി​യ​വ​യും​ ​വ​ൻ​ ​ന​ഷ്‌​ട​ത്തി​ലാ​ണ് ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.