SignIn
Kerala Kaumudi Online
Wednesday, 03 June 2026 5.33 PM IST

ഭരണം പോയതോടെ പിടിച്ചുനിൽക്കാനാകാതെ തകർന്ന് തൃണമൂൽ കോൺഗ്രസ്, എല്ലാ പാർട്ടി‌ കമ്മിറ്റികളും പോഷക സംഘടനകളും പിരിച്ചുവിട്ടു

trinamool-congress

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിയെത്തുടർന്ന് തൃണമൂൽ കോൺഗ്രസിലുണ്ടായ പ്രതിസന്ധിയുടെ വലിപ്പം വർദ്ധിക്കുകയാണ്. പാർട്ടി ടിക്കറ്റിൽ ജയിച്ച 80 എംഎൽഎമാരിൽ ബഹുഭൂരിപക്ഷവും ഇപ്പോൾ മമതയ്‌ക്കെതിരാണ്. ഇതിനിടെ ബംഗാളിലെ തൃണമൂൽ കോൺഗ്രസിന്റെ എല്ലാ കമ്മിറ്റികളും പിരിച്ചുവിട്ടതായി പാർട്ടി സമൂഹമാദ്ധ്യമങ്ങളിലൂടെ അറിയിച്ചു. ഇതോടൊപ്പം പാർട്ടിയുടെ എല്ലാ പോഷകസംഘടനകളും പിരിച്ചുവിട്ടതായും അറിയിപ്പിൽ വ്യക്തമാക്കുന്നുണ്ട്.

'പാർട്ടി അതിന്റെ എല്ലാ തലത്തിലും സമഗ്രമായ ആത്മപരിശോധനയും പ്രകടനത്തെകുറിച്ച് അവലോകനവും നടത്തും. ഈ അവലോകനങ്ങളുടെ അടിസ്ഥാനത്തിൽ മാതൃസംഘടനയെയും മറ്റ് പോഷകസംഘടനകളെയും പുനഃസംഘടിപ്പിക്കും.' പാർട്ടി അതിന്റെ സംഘടനാശക്തിയെ മെച്ചപ്പെടുത്താനും ഭാവിയിലുണ്ടാകുന്ന വെല്ലുവിളികളെ കൂടുതൽ വീര്യത്തോടെ നേരിടാനും സജ്ജമാകുമെന്നും അതിന് തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും എക്‌സിൽ പങ്കുവച്ച കുറിപ്പിൽ പാർട്ടിവൃത്തങ്ങൾ വ്യക്തമാക്കുന്നു.

80 തൃണമൂൽ എം.എൽ.എമാരിൽ 50 പേരും മമതാ ബാനർജിക്കെതിരെ തിരിഞ്ഞതാണ് പാർട്ടിയിൽ വലിയ പ്രതിസന്ധിയാണ് നേതൃതലത്തിൽ ഉണ്ടാക്കിയത്. വിമത എം.എൽ.എമാർ പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കാനുള്ള നീക്കം ആരംഭിച്ചു. ശോഭൻദേവ് ചതോപാദ്ധ്യായയെയാണ് മമതാ ബാനർജി പ്രതിപക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചത്. എന്നാൽ വിമത പക്ഷം റിതബ്രത ബാനർജിയെ പിന്തുണയ്ക്കുന്നു. മഹാരാഷ്ട്രയിലുണ്ടായ ശിവസേന മോഡൽ പിളർപ്പാണ് ബംഗാളിൽ നടക്കാൻ പോകുന്നതെന്ന് സസ്‌പെൻഷനിലായ തൃണമൂൽ നേതാവ് റിജു ദത്തയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, TMC, FRONTAL ORGANISATIONS, COMMITTEES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360