ജനങ്ങൾക്ക് തിരിച്ചടി; പത്ത് ദിവസത്തിനുള്ളിൽ രാജ്യത്ത് മൂന്നാം തവണയും ഇന്ധനവില കൂട്ടി

Saturday 23 May 2026 7:28 AM IST

ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില വീണ്ടും വർദ്ധിപ്പിച്ചു. പെട്രോളിന് 87 പൈസയും ഡീസലിന് 91 പൈസയുമാണ് കൂട്ടിയത്. പത്ത് ദിവത്തിനുളളിൽ ഇത് മൂന്നാം തവണയാണ് വില കൂട്ടുന്നത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ വില ലിറ്ററിന് 112.60 രൂപയായി. ഡീസൽ വില 101 രൂപ കടന്നു. കൊച്ചിയിൽ പെട്രോളിന് 110.60 രൂപയാണ് ഇപ്പോഴത്തെ വില. ഡീസൽ വില കൊച്ചിയിൽ 99.54 രൂപ ആയി.

പശ്ചിമേഷ്യയിലെ യുദ്ധം ഇന്ധന പ്രതിസന്ധി രൂക്ഷമാക്കുന്ന സാഹചര്യത്തിലാണ് രാജ്യത്ത് അടിക്കടി ഇന്ധനവില കൂടുന്നത്. പൊ​തു​മേ​ഖ​ല​ ​എ​ണ്ണ​ക്ക​മ്പ​നി​ക​ളു​ടെ​ ​ന​ഷ്‌​ടം​ ​കു​തി​ച്ചു​യ​രു​ന്ന​തി​നാ​ൽ​ ​പെ​ട്രോ​ൾ,​ ​ഡീ​സ​ൽ​ ​എ​ന്നി​വ​യു​ടെ​ ​വി​ല​വ​ർ​ദ്ധ​ന​ ​അ​നി​വാ​ര്യ​മാ​ണെ​ന്ന് ​റി​സ​ർ​വ് ​ബാ​ങ്ക് ​ഗ​വ​ർ​ണ​ർ​ ​സ​ഞ്ജ​യ് ​മ​ൽ​ഹോ​ത്രയും നേരത്തേ​ ​പ​റ​ഞ്ഞിരുന്നു.​ ​യു​ദ്ധം​ ​അ​ന​ന്ത​മാ​യി​ ​നീ​ളു​ന്ന​തി​നാ​ൽ​ ​ഇ​ന്ധ​ന​ ​വി​ല​ ​വ​ർ​ദ്ധി​പ്പി​ക്കാ​തെ​ ​മു​ന്നോ​ട്ടു​പോ​കാ​ൻ​ ​ക​ഴി​യി​ല്ലെ​ന്നും​ ​അ​ദ്ദേ​ഹം​ ​വ്യക്തമാക്കിയിരുന്നു. ഇന്ത്യയുടെ അസംസ്കൃത എണ്ണ ആവശ്യകതയുടെ 90 ശതമാനവും ഇറക്കുമതി ചെയ്യുന്നവയാണ്.