
കാഠ്മണ്ഡു: എവറസ്റ്റ് കൊടുമുടി കീഴടക്കി തിരികെ മടങ്ങുന്നതിനിടെ രണ്ട് ഇന്ത്യൻ പർവതാരോഹകർ മരിച്ചതായി നേപ്പാൾ അധികൃതർ അറിയിച്ചു. അരുൺ കുമാർ തിവാരി, സന്ദീപ് ആരെ എന്നിവരാണ് മരിച്ചത്.
കൊടുമുടിയിൽ നിന്ന് താഴേക്ക് ഇറങ്ങുന്നതിനിടെ ഇരുവർക്കും കടുത്ത ക്ഷീണവും ശ്വാസതടസ്സവും അനുഭവപ്പെടുകയായിരുന്നെന്നും അവരുടെ ഗൈഡുകൾ പരമാവധി ശ്രമിച്ചിട്ടും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ലെന്നും എക്‌സ്‌പെഡിഷൻ ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഓഫ് നേപ്പാളിന്റെ സെക്രട്ടറി ജനറൽ ഋഷി ഭണ്ഡാരി പറഞ്ഞു.
സന്ദീപ് ബുധനാഴ്ചയും അരുൺ കുമാർ തിവാരി വ്യാഴം വൈകിട്ട് 5.30 ഓടെയുമാണ് കൊടുമുടി കയറിയതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. വ്യാഴാഴ്ചയാണ് സന്ദീപ് മരിച്ചത്. തിവാരി എപ്പോഴാണ് മരിച്ചതെന്നതിൽ വ്യക്തതയില്ല. മരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. കൊടുമുടി വിജയകരമായി കീഴടക്കിയ ശേഷമുള്ള മടക്കയാത്രയിലാണ് ഇരുവരെയും മരണം പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |