ലോറിയിൽ ഒട്ടിച്ച    സ്ത്രീകളുടെ പോസ്റ്റർ നക്കിത്തുടച്ച് മദ്ധ്യവയസ്ക്കൻ;  സംഭവം പെൺകുട്ടികൾ അടക്കം നോക്കി നിൽക്കെ

Friday 22 May 2026 7:46 PM IST

പാട്ന : ലോറിയുടെ പിൻഭാഗത്ത് പതിച്ചിരുന്ന സ്ത്രീകളുടെ ചിത്രങ്ങളടങ്ങിയ പോസ്റ്ററുകൾ പരസ്യമായി നക്കിത്തുടച്ച് മദ്ധ്യവയസ്‌ക്കൻ. സംഭവത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ കടുത്ത ഭാഷയിലാണ് സോഷ്യൽ മീഡിയയിൽ ആളുകൾ ഇയാളുടെ അറപ്പുളവാക്കുന്ന പെരുമാറ്റത്തിനെതിരെ പ്രതികരിച്ചത്. ജസ്വീന്ദർ കൗർ എന്ന യുവാവാണ് എക്സിൽ ദൃശ്യങ്ങൾ പങ്കുവച്ചത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളും ആൺകുട്ടികളും അടക്കം നിരവധി പേർ സംഭവം നോക്കി സമീപത്ത് തന്നെ നിൽക്കുന്നതും വീഡിയോയിൽ കാണാം. ബീഹാറിൽ നിന്നാണെന്ന് പറയപ്പെടുന്ന വീ‌ഡിയോ ചുരുങ്ങിയ സമയത്തിനുള്ളിൽ രണ്ടര ലക്ഷത്തിലധികം ആളുകളാണ് കണ്ടത്.

ലോറിക്ക് പിന്നിൽ പതിച്ച സ്ത്രീകളുടെ ചിത്രങ്ങളിലാണ് മദ്ധ്യവയസ്‌ക്കൻ നാക്കുകൊണ്ട് തുടർച്ചയായി സ്പർശിക്കുന്നത്. .'ഇന്ത്യയിൽ സ്ത്രീകൾ പോസ്റ്ററുകളിൽ പോലും സുരക്ഷിതരല്ല. ഇയാൾ ആ സ്ത്രീകളുടെ പടമുള്ള പോസ്റ്ററുകൾ നക്കുകയാണ്, തൊട്ടടുത്ത് തന്നെ ചെറിയ പെൺകുട്ടികൾ നിൽക്കുന്നത് കാണാം. ആദ്യത്തെ അവസരത്തിൽ തന്നെ ചെറിയ കുട്ടികളെപ്പോലും പീഡിപ്പിക്കാൻ മടിക്കാത്ത, ബലാത്സംഗക്കാരാണ് ഇത്തരം ആളുകൾ.'-വീഡിയോ പങ്കുവച്ചുകൊണ്ട് യുവാവ് കുറിച്ചു. പൊതുസ്ഥലങ്ങളിലെ ഇത്തരം വികൃത മാനസികാവസ്ഥ പുലർത്തുന്നവർക്കെതിരെ പൊലീസ് കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് സോഷ്യൽ മീഡിയയിൽ ശക്തമായി ഉയരുന്നത്.

'ഇത്തരം ആളുകളെ ഏതെങ്കിലും ദുഷ്ടശക്തികൾ ബാധിച്ചുവെന്നാണ് തൊന്നുന്നത്. കാരണം മാനസികനില തെറ്റാത്ത ഒരാളും,പൊതുസ്ഥലത്ത് ഇങ്ങനെയൊന്നും ചെയ്യില്ല,-'ഒരാൾ കമന്റ് ചെയ്തു. 'ഇതൊരിക്കലും സാധാരണ ഒരു സംഭവമായി കാണാൻ കഴിയില്ല. അത്രയ്ക്കും അറപ്പുളവാക്കുന്ന കാര്യമാണ്. ഇത്തരം പെരുമാറ്റങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകണം', - മറ്റൊരാൾ ആവശ്യപ്പെട്ടു. 'പൊതുസ്ഥലത്ത് ഇത്രയും ക്രൂരമായ രീതിയിൽ പെരുമാറിയിട്ടും ഇവർക്ക് യാതൊരു നാണക്കേടും തോന്നാത്തത് എന്തുകൊണ്ടാണ്. ഇവർക്ക് നഷ്ടപ്പെടാൻ ഒന്നുമില്ലാത്തതുകൊണ്ടാകാം',​-ഇങ്ങനെയായിരുന്നു മറ്റൊരു പ്രതികരണം.