ഭാര്യ കിടപ്പ് രോഗി, ലൈംഗിക വികാരങ്ങളെ നിയന്ത്രിക്കാന്‍ ജനനേന്ദ്രിയം കോടാലിക്ക് മുറിച്ചു
ഭോപ്പാല്‍: ലൈംഗിക വികാരങ്ങളെ അടക്കി നിര്‍ത്തുന്നതിനായി സ്വന്തം ലിംഗം മുറിച്ച് മാറ്റി യുവാവ്. കോടാലി ഉപയോഗിച്ചാണ് ഇയാള്‍ സ്വയം ഇത്തരമൊരു പ്രവര്‍ത്തി ചെയ്തത്. ഭാര്യ കിടപ്പ് രോഗിയായിട്ട് ദാര്‍ഘകാലമായതിനാലാണ് ഇപ്രകാരം ചെയ്തതെന്നാണ് 42കാരന്‍ പറയുന്നത്. മദ്ധ്യപ്രദേശിലെ ഛത്തന്‍പൂരിലാണ് സംഭവം. രാംമിലന്‍ യാദവ് എന്നയാളാണ് ഇത്തരമൊരു കാര്യം ചെയ്തത്. തന്റെ കൃഷിയിടത്തിനടുത്തുള്ള കിണറ്റിന്‍കരയില്‍ വെച്ചാണ് ഇയാള്‍ കോടാലി ഉപയോഗിച്ച് ലിംഗത്തിന്റെ ഒരു ഭാഗം വെട്ടിമാറ്റിയത്.
വലിയ മുറിവുണ്ടാകുകയും വേദന സഹിക്കാന്‍ കഴിയാതാകുകയും ചെയ്തതോടെ ഇയാള്‍ തന്നെയാണ് ഒരു ബന്ധുവിനെ വിളിച്ച് കാര്യം അറിയിച്ചത്. ബന്ധുക്കള്‍ എത്തിയപ്പോള്‍ രക്തത്തില്‍ കുളിച്ച് കിടക്കുകയായിരുന്ന രാംമിലനെ ആദ്യം സമീപത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും പിന്നീട് ഛത്തന്‍പൂരിലെ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഇയാള്‍ക്കും ഭാര്യക്കും മൂന്ന് മക്കളുണ്ടെന്നും ഇതില്‍ ഒരു പെണ്‍കുട്ടിയുടെ വിവാഹമാണ് ജൂണ്‍ 25ന് നിശ്ചയിച്ചിരിക്കുന്നതും. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാംമിലന്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു.
സംഭവത്തിന് ശേഷം സാമൂഹ്യ മാദ്ധ്യമങ്ങളില്‍ ഒരു വീഡിയോയില്‍ തന്റെ ലൈംഗികാസക്തിയും ആഗ്രഹങ്ങളും അവസാനിപ്പിക്കാന്‍ വേണ്ടിയാണ് താന്‍ ഈ കടുംകൈ ചെയ്തതെന്ന് ഇയാള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇനി ശേഷിക്കുന്ന ജീവിതം പ്രാര്‍ത്ഥനകള്‍ക്കും രാജ്യസേവനത്തിനുമായി സമര്‍പ്പിക്കാനാണ് തന്റെ തീരുമാനമെന്നും ഇയാള്‍ പറയുന്നു. രാംമിലന്റെ ഭാര്യ ദീര്‍ഘനാളായി പക്ഷാഘാതം പിടിപെട്ട് കിടപ്പിലാണ്. ഒരു മകനും രണ്ട് പെണ്‍മക്കളുമടങ്ങുന്നതാണ് ഇയാളുടെ കുടുംബം.