SignIn
Kerala Kaumudi Online
Sunday, 31 May 2026 4.01 AM IST

 ₹77 കോടി സമാഹരിച്ച് ടിയാ കണക്ടേഴ്സ്

tia

ബെംഗളൂരു: പ്രതിരോധം, എയ്റോ സ്‌പേസ്, ഇലക്ട്രിക് വാഹനങ്ങൾ, വ്യാവസായിക മേഖലകൾ എന്നിവയ്ക്കായി ആധുനിക ഇന്റർകണക്ഷൻ സാങ്കേതികവിദ്യകളും കണക്ടിവിറ്റി സൊല്യൂഷനുകളും രൂപകല്പന ചെയ്യുകയും വികസിപ്പിക്കുകയും നിർമ്മിക്കുകയും ചെയ്യുന്ന ടെക്‌നോളജി അധിഷ്ഠിത നിർമ്മാണ സ്ഥാപനമായ ടിയാ കണക്ടേഴ്സ്, ഐവിക്യാപ് വെഞ്ചേഴ്‌സ് നയിച്ച സീരീസ് എ ഫണ്ടിംഗ് റൗണ്ടിലൂടെ ₹77 കോടി സമാഹരിച്ചതായി പ്രഖ്യാപിച്ചു. ജാംവന്ത് വെഞ്ചേഴ്‌സ്, 8എക്സ് വെഞ്ചേഴ്‌സ്, കൂടാതെ തിരഞ്ഞെടുത്ത എച്ച്.എൻ.ഐ ഏയ്ഞ്ചൽ നിക്ഷേപകരും പങ്കെടുത്തു. സമാഹരിച്ച തുക നിർമ്മാണ അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, ആർ ആൻഡ് ഡി, ഉത്പന്ന എൻജിനിയറിംഗ് ശേഷി ശക്തിപ്പെടുത്തൽ, ഓട്ടോമേഷൻ, സാങ്കേതിക സംയോജനം വേഗത്തിലാക്കൽ, ഇലക്ട്രിക് മൊബിലിറ്റി, പ്രതിരോധം, പുതിയ സാങ്കേതിക മേഖലകൾ എന്നിവയിലുടനീളമുള്ള പ്രവർത്തന വ്യാപനം എന്നിവയ്ക്കായി വിനിയോഗിക്കുമെന്ന് കമ്പനി അറിയിച്ചു.

ഈ നിക്ഷേപം ടിയയുടെ വളർച്ചാ യാത്രയിലെ നിർണായക ഘട്ടമാണ്. ഐവിക്യാപ് വെഞ്ചേഴ്‌സുമായി സഹകരിക്കാൻ കഴിയുന്നതിൽ ഞങ്ങൾക്ക് ഏറെ സന്തോഷമുണ്ട്. ഈ ഫണ്ടിംഗ് ഞങ്ങളുടെ നിർമ്മാണ, എഞ്ചിനീയറിംഗ്, നവീകരണ ശേഷികളെ ഗണ്യമായി ശക്തിപ്പെടുത്താനും ഉത്പന്ന നിരയും അന്താരാഷ്ട്ര സാന്നിദ്ധ്യവും വികസിപ്പിക്കാനും പുതിയ തലമുറ ഇന്റർകണക്ഷൻ സാങ്കേതികവിദ്യകളുടെ വികസനം വേഗത്തിലാക്കാനും സഹായിക്കും.

അജിത്ത് ശശിധരൻ,​

സി.ഇ.ഒ,​

ടിയാ കണക്ടേഴ്‌സ്

നിർമ്മാണ മേഖലയിലെ അതീവ പ്രത്യേകതയുള്ള വിഭാഗത്തിൽ ടിയാ കണക്ടേഴ്സ് ശക്തമായ സാങ്കേതികവും എൻജിനീയറിംഗുമായ കഴിവുകൾ വികസിപ്പിച്ചിട്ടുണ്ട്. ഇന്ത്യയിൽ നിന്ന് ആഗോള മത്സരക്ഷമതയുള്ള ടെകനോളജി അധിഷ്ഠിത നിർമ്മാണ കമ്പനി രൂപപ്പെടുത്തുന്ന ഈ ടീമിനൊപ്പമാകുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്.

വിക്രം ഗുപ്ത

ഐവിക്യാപ് വെഞ്ചേഴ്‌സ് പങ്കാളി

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360