സൗജന്യ വാഗ്‌ദാനങ്ങളുമായി ബി.ജെ.പി കേജ്‌രിവാൾ നുണയൻ: അമിത് ഷാ

Sunday 26 January 2025 12:15 AM IST

ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തേിലേക്ക് അടുക്കവേ അഞ്ച് ലക്ഷം രൂപയുടെ അധിക സൗജന്യ ഉൾപ്പെടെ കൂടുതൽ വാഗ്ദാനങ്ങൾ പ്രഖ്യാപിച്ച് ബി.ജെ.പി. തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്ത കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് പ്രഖ്യാപിച്ചത്. മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ നുണയനെന്ന് വിളിച്ച ഷാ,​ ആം ആംദ്മി പാർട്ടിയെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു.

ആം ആദ്‌മി ഡൽഹിയിൽ നടപ്പാക്കാത്ത അഞ്ച് ലക്ഷം രൂപ വരെ സൗജന്യ ചികിത്സ ഉറപ്പാക്കുന്ന ആയുഷ്മാൻ പദ്ധതി ആദ്യ മന്ത്രിസഭയിൽ തന്നെ പ്രഖ്യാപിക്കുമെന്ന് ഷാ പറഞ്ഞു. അഞ്ച് ലക്ഷം രൂപയുടെ അധിക സൗജന്യ ചികിത്സയും ഉറപ്പാക്കും. ആകെ പത്ത് ലക്ഷം രൂപയുടെ ആനുകൂല്യങ്ങളാണ് വാഗ്‌ദാനം. മുതിർന്ന പൗരന്മാർക്ക് സൗജന്യ ഒ.പി.ഡി, പരിശോധനാ സേവനങ്ങൾ നൽകും.

50,​000 സർക്കാർ

ജോലികൾ

യുവാക്കൾക്ക് 50,​000 സർക്കാർ ജോലികൾ, 20 ലക്ഷം സ്വയം തൊഴിലുകൾ

 സംയോജിത പൊതുഗതാഗത ശൃംഖലയ്‌ക്കായി 20,​000 കോടി രൂപ.

 പാക് കുടിയേറ്റക്കാർ താമസിക്കുന്ന 1700ലധികം അനധികൃത കോളനികൾക്ക് അംഗീകാരം നൽകും,​

സ്വത്ത് വിൽക്കാൻ സൗകര്യം

 വിദ്യാർത്ഥികൾക്ക് മെട്രോ യാത്രയ്‌ക്ക് പ്രതിവർഷം 4000രൂപ

ഡൽഹി സർക്കാരിനെ അഴിമതി രഹിതമാക്കും

 പട്ടികജാതി, പട്ടിക വർഗ വിദ്യാർത്ഥികൾക്ക് പ്രതിമാസം 1000 രൂപ സ്റ്റൈപ്പന്റ്

 കൂലിത്തൊഴിലാളികൾക്ക് പത്ത് ലക്ഷം രൂപയുടെ ലൈഫ് ഇൻഷ്വറൻസ്,​

അഞ്ച് ലക്ഷം രൂപയുടെ അപകട പരിരക്ഷ

 ഡൽഹിയിൽ മഹാഭാരത ഇടനാഴി

കേജ്‌രിവാൾ നുണയൻ: ഷാ

ഡൽഹിയിലെ ആംആദ്‌മി പാർട്ടി സർക്കാർ വാഗ്ദാനങ്ങൾ പാലിക്കാത്തവരാണെന്നും നുണകളുടെ കൂമ്പാരവും നിഷ്കളങ്കമായ മുഖവുമായി വോട്ടു ചോദിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു. അരവിന്ദ് കേജ്‌രിവാളിനെപ്പോലെ ഒരു നുണയനെ രാഷ്ട്രീയ ജീവിതത്തിൽ, കണ്ടിട്ടില്ലെന്നും അമിത് ഷാ ആരോപിച്ചു.

ഏഴു വർഷത്തിനുള്ളിൽ യമുന നദി ശുദ്ധീകരിക്കുമെന്നും ലണ്ടനിലെ തേംസ് നദി പോലെ പരിഷ്കരിക്കുമെന്നും അരവിന്ദ് കേജ്‌രിവാൾ വാഗ്‌ദാനം ചെയ്‌തു. ഡൽഹിയിലെ ജനങ്ങൾ കേജ്‌രിവാളിന്റെ യമുനാനദിയിലെ സ്നാനം കാത്തിരിക്കുകയാണ്. മലിനമായ യമുനയിൽ, കുളിക്കാനാകില്ല. അതിന്റെ പാപം തീർക്കാൻ കേജ്‌‌വാളിന് പ്രയാഗ്‌രാജിലെ മഹാകുംഭമേളയിൽ മുങ്ങിക്കുളിക്കാമെന്നും ഷാ പറഞ്ഞു.

ഗുജറാത്തിലെ സബർമതി നദീതീര പദ്ധതിക്ക് സമാനമായി യമുനാ നദിയിൽ ഘട്ടുകൾ നിർമ്മിക്കും. മൂന്നു വർഷത്തിന് ശേഷം അതു പൂർത്തിയാകുമ്പോൾ അവിടെ മുങ്ങിക്കുളിക്കാൻ ആംദ്‌മി പാർട്ടി നേതാവ് കേജ്‌രിവാൾ കുടുംബ സമ്മേതം വരണമെന്നും അമിത് ഷാ

പറഞ്ഞു.

'​ ​സ​ത്യ​സ​ന്ധ​ത​യി​ല്ല' ആം​ ​ആ​ദ്മി​ ​ലി​സ്റ്റിൽ രാ​ഹു​ലും​:​ ​പ്ര​തി​ഷേ​ധം

ന്യൂ​ഡ​ൽ​ഹി​:​ ​ആം​ ​ആ​ദ്മി​ ​പാ​ർ​ട്ടി​ ​പു​റ​ത്തി​റ​ക്കി​ ​സ​ത്യ​സ​ന്ധ​ര​ല്ലാ​ത്ത​വ​രു​ടെ​ ​പോ​സ്റ്റ​റി​ൽ​ ​കോ​ൺ​ഗ്ര​സ് ​നേ​താ​വ് ​രാ​ഹു​ൽ​ ​ഗാ​ന്ധി​യു​ടെ​ ​ഫോ​ട്ടോ​യും.​ ​ഡ​ൽ​ഹി​ ​നി​യ​മ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ന്റെ​ ​പ്ര​ചാ​ര​ണ​ ​ഭാ​ഗ​മാ​യി​ട്ടാ​ണ് ​പോ​സ്റ്റ​ർ​ ​പു​റ​ത്തി​റ​ക്കി​യ​ത്.​ ​തു​ട​ർ​ന്ന് ​കോ​ൺ​ഗ്ര​സ് ​പ്ര​വ​ർ​ത്ത​ക​ർ​ ​പ്ര​തി​ഷേ​ധി​ച്ചു.​ ​അ​ര​വി​ന്ദ് ​കേ​‌​ജ്‌​രി​വാ​ളി​ന്റെ​ ​സ​ത്യ​സ​ന്ധ​ത​ ​അ​ഴി​മ​തി​ക്കാ​രെ​ ​തൂ​ക്കു​മെ​ന്ന് ​പ​റ​യു​ന്ന​ ​പോ​സ്റ്റ​റിൽ പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​ ​മോ​ദി,​ ​ആ​ഭ്യ​ന്ത​ര​ ​മ​ന്ത്രി​ ​അ​മി​ത് ​ഷാ,​ ​യു.​പി​ ​മു​ഖ്യ​മ​ന്ത്രി​ ​യോ​ഗി​ ​ആ​ദി​ത്യ​നാ​ഥ്,​ ​ബി.​ജെ.​പി​ ​നേ​താ​ക്ക​ളാ​യ​ ​ര​മേ​ഷ് ​ബി​ധു​രി,​ ​ഡ​ൽ​ഹി​ ​യൂ​ണി​റ്റ് ​മേ​ധാ​വി​ ​വീ​രേ​ന്ദ്ര​ ​സ​ച്‌​ദേ​വ​ ​തു​ട​ങ്ങി​യ​വ​രു​മു​ണ്ട്.​ ​ബി.​ജെ.​പി​യും​ ​ആം​ ​ആ​ദ്മി​യും​ ​ഒ​രു​ ​നാ​ണ​യ​ത്തി​ന്റെ​ ​ഇ​രു​വ​ശ​മാ​ണെ​ന്നും​ ​ഇ​രു​വ​രും​ ​ത​മ്മി​ൽ​ ​വ്യ​ത്യാ​സ​മി​ല്ലെ​ന്നും​ ​കോ​ൺ​ഗ്ര​സ് ​വ​ക്താ​വ് ​ജ​യ്റാം​ ​ര​മേ​ശ് ​പ​റ​ഞ്ഞു.