 ചെനാബ് നദിക്ക് കുറുകെ പാഞ്ഞ് വന്ദേഭാരത് ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലത്തിലൂടെ പരീക്ഷണ ഓട്ടം 

Sunday 26 January 2025 12:57 AM IST

ശ്രീനഗർ: ലോകത്തിലെ ഏറ്റവും വലിയ റെയിൽവേ പാലത്തിലൂടെ പാഞ്ഞ് വന്ദേഭാരത് എക്‌സ്‌പ്രസ് ചരിത്രം കുറിച്ചു.

ജമ്മു കാശ്‌മീരിന് വേണ്ടി പ്രത്യേകം രൂപകല്പന ചെയ്ത വന്ദേഭാരത് ചെനാബ് നദിക്ക് കുറുകെ നടത്തിയ പരീക്ഷണ ഓട്ടം വിജയിച്ചു.

ശ്രീനഗറിനും കത്രയിലെ ശ്രീ വൈഷ്‌ണോ മാതാ റെയിൽവേ സ്റ്റേഷനും ഇടയിലുള്ള ചെനാബ് റെയിൽവേ പാലത്തിലൂടെയാണ് പരീക്ഷണ ഓട്ടം നടത്തിയത്. ഇതിന്റെ വീഡിയോ റെയിൽവേ മന്ത്രിഅശ്വിനി വൈഷ്ണവ് എക്സിൽ പങ്കുവച്ചു. കാശ്മീരിലെ ശൈത്യ കാലാവസ്ഥയ്ക്കു അനുയോജ്യമായ രീതിയിലാണ് വന്ദേഭാരത് നിർമ്മിച്ചത്. ഇന്ത്യയിലെ ആദ്യത്തെ കേബിൾ സ്റ്റേയ്ഡ് റെയിൽവേ പാലമായ അഞ്ചിഘാഡ് പാലത്തിലൂടെയും വന്ദേഭാരത് പരീക്ഷണ ഓട്ടം നടത്തി. വിജയകരമായി പൂർത്തീകരിച്ച സാഹചര്യത്തിൽ ഇതുവഴിയുള്ള വന്ദേഭാരതിന്റെ ഫ്ളാഗ് ഓഫ് വൈകാതെ നടത്തിയേക്കും.

കാശ്മീർ താഴ്‌വരയെ റെയിൽവേ ശൃംഖലയുമായി ബന്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഉധംപൂർ- ശ്രീനഗർ ബാരാമുള്ള റെയിൽ ലിങ്ക് പദ്ധതിയുടെ ഭാഗം

 272 കിലോമീറ്റർ നീളം

 ശൈത്യകാലത്തെ നേരിടാനായി പ്രത്യേക രൂപകല്പന

 വെള്ളം ഉറയാതിരിക്കാനുൾപ്പെടെ വിപുലമായ സംവിധാനങ്ങൾ

അതിശൈത്യത്തിൽ ദൃശ്യപരത ഉറപ്പാക്കലിന്റെ ഭാഗമായി ലോക്കോ പൈലറ്റിന്റെ ഫ്രണ്ട് ലുക്ക് ഓട്ട് ഗ്ലാസ് ഓട്ടോമാറ്റിക്കായി ഡീഫ്രോസ്റ്റ് ചെയ്യുന്നതിന് വിൻഡ്ഷീൽഡിൽ ഹീറ്റിംഗ് ഘടകങ്ങൾ