യുക്രെയിനിൽ ആക്രമണം; 7 മരണം
കീവ്: യുക്രെയിനിൽ അതിശക്തമായ ഡ്രോൺ ആക്രമണം നടത്തി റഷ്യ. ഏഴ് പേർ കൊല്ലപ്പെട്ടതായും കുട്ടികളടക്കം നിരവധി പേർക്ക് പരിക്കേറ്റതായും യുക്രെയിൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി അറിയിച്ചു.
കീവിൽ ജനവാസമേഖലയിലുണ്ടായ ഡ്രോൺ, ബാലിസ്റ്റിക് ആക്രമണങ്ങളിൽ 20ഓളം പേരെ കാണാതായതായും അവർക്കായി തെരച്ചിൽ നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് യുകെയ്ൻ സൈന്യം കീവിനെ ലക്ഷ്യമിടുകയാണെന്ന് കീവ് മേയർ അറിയിച്ചു.
കൂടാതെ പടിഞ്ഞാറൻ നഗരമായ ലിവിവ്, ഒഡീസയിലെ ബ്ലാക്ക് സീപോർട്ട് തുടങ്ങിയ സ്ഥലങ്ങളിലും ആക്രമണം ഉണ്ടായി.റെയിൽ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ 23 ഓളം തവണ ആക്രമണമുണ്ടായതായി പ്രസിഡന്റിന്റെ ഉപദേഷ്ടാവും അറിയിച്ചു.കഴിഞ്ഞ ദിവസം ആരംഭിച്ച ആക്രമണം മണിക്കൂറുകളോളം നീണ്ടതായാണ് റിപ്പോർട്ട്.ബുധനാഴ്ച യുക്രെയ്നിലെ 20 ഓളം സ്ഥലങ്ങൾക്ക് നേരെ 800 ഓളം ഡ്രോണുകളാണ് പ്രയോഗിച്ചതെന്ന് സെലൻസ്കി അറിയിച്ചു. യുക്രെയ്ൻ സൈന്യം രാജ്യത്തെ പ്രതിരോധിക്കുന്നുണ്ടെന്നും റഷ്യയുടെ ലക്ഷ്യം വ്യോമ പ്രതിരോധ സംവിധാനങ്ങൾ തകർക്കുക എന്നതാണെന്നും സെലൻസ്കി ടെലഗ്രാമിലൂടെ അറിയിച്ചു. യുക്രൈൻ നടത്തിയ തിരിച്ചടിയിൽ റഷ്യയുടെ ബ്രയാൻസ്ക് മേഖലയിൽ രണ്ടുപേർക്ക് പരിക്കേറ്റതായും എട്ടു വീടുകൾക്കും വാഹനത്തിനും കേടുപാട് സംഭവിച്ചതായും റിപ്പോർട്ടുണ്ട്.നാല് വർഷമായി തുടരുന്ന യുദ്ധം അവസാനത്തിലേക്ക് എത്തുന്നുവെന്ന യുഎസിന്റെയും റഷ്യയുടെയും പ്രതികരണത്തിനിടെയാണ് ഏറ്റവും പുതിയ ആക്രമണം ഉണ്ടായിരിക്കുന്നത്.