നീറ്റ് യു.ജി ജൂൺ 21ന്, വിദ്യാർത്ഥികൾക്ക് തയ്യാറാകാൻ 36 ദിവസം
Saturday 16 May 2026 12:00 AM IST
ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ചയെ തുടർന്നുള്ള നീറ്റ് യു.ജി പുനഃപരീക്ഷ ജൂൺ 21ന് നടത്തും. വിദ്യാർത്ഥികൾക്ക് തയ്യാറാകാൻ 36 ദിവസം ലഭിക്കും. പരീക്ഷാസമയം 15 മിനിട്ട് ദീർഘിപ്പിച്ചു. ഉച്ചയ്ക്ക് 2 മുതൽ 5.15 വരെയാണ് സമയം. അഡ്മിറ്റ് കാർഡ് ജൂൺ 14ന് നൽകും.
അടുത്ത വർഷം മുതൽ ഓൺലൈൻ പരീക്ഷയായിരിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ അറിയിച്ചു. പുനഃപരീക്ഷയ്ക്ക് പുതുതായി രജിസ്റ്റർ ചെയ്യേണ്ട കാര്യമില്ല. അധിക പരീക്ഷാ ഫീസ് അടയ്ക്കേണ്ടതില്ല. നേരത്തെ അടച്ച ഫീസ് തിരികെ നൽകും.
പരീക്ഷാ സെന്റർ മാറ്രണമെന്നുള്ളവർക്ക് ഒരാഴ്ചത്തെ സമയം നൽകും. ഇതടക്കം അറിയിപ്പുകൾ പിന്നാലെ നൽകും.
സംസ്ഥാന സർക്കാരുകളുമായി കൂടിയാലോചിച്ച് വിദ്യാർത്ഥികൾക്ക് യാത്രാ സൗകര്യമൊരുക്കും. മേയ് 3ന് നടന്ന പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതോടെ 12നാണ് റദ്ദാക്കിയത്.