വിദ്യാഭ്യാസ വിദഗ്ദ്ധരെ ബ്ലാക്‌ലിസ്റ്റ് ചെയ്‌തത് പിൻവലിച്ചു

Saturday 23 May 2026 12:18 AM IST

ന്യൂഡൽഹി: ജുഡിഷ്യറിയിലെ അഴിമതിയെക്കുറിച്ച് അദ്ധ്യായം തയ്യാറാക്കിയ എൻ.സി.ഇ.ആർ.ടി പാനലിലെ വിദ്യാഭ്യാസ വിദഗ്ദ്ധർക്ക് ആശ്വാസം. മൈക്കിൾ ഡാനിനോ, സുപർണ ദിവാകർ, അലോക് പ്രസന്നകുമാർ എന്നീ വിദഗ്ദ്ധരെ ബ്ലാക്‌ലിസ്റ്റ് ചെയ്‌ത മുൻഉത്തരവ് സുപ്രീംകോടതി പിൻവലിച്ചു.

എൻ.സി.ഇ.ആർ.ടി എട്ടാം ക്ലാസ് സോഷ്യൽ സയൻസ് പാഠപുസ്‌തകത്തിലായിരുന്നു വിവാദ ഭാഗം. കഴിഞ്ഞ മാർച്ച് 11ന്

ഇവരെ കരിമ്പട്ടികയിൽപ്പെടുത്തി കോടതി ഉത്തരവിറക്കി. ഇനി ഒരു ജോലിയും മൂവരെയും ഏൽപ്പിക്കരുതെന്ന് കേന്ദ്ര,സംസ്ഥാന സർക്കാരുകളോട് നിർദ്ദേശിച്ചു. പിന്നാലെ മൂവരും നൽകിയ വിശദീകരണം ഇന്നലെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ച് പരിഗണിച്ചു. ഇവരെ അക്കാഡമിക് ജോലികൾ ഏൽപ്പിക്കണമോയെന്നത് സർക്കാരുകൾക്ക് തീരുമാനിക്കാമെന്ന് വ്യക്തമാക്കി. വിദഗ്ദ്ധർക്ക് ജുഡിഷ്യറിയെ കുറിച്ച് അടിസ്ഥാന അറിവു പോലുമില്ല, തെറ്രിദ്ധരിപ്പിക്കുന്ന വിവരങ്ങൾ ഉൾപ്പെടുത്തി തുടങ്ങിയ പരാമ‌ർശങ്ങളും കോടതി നീക്കി.