ക്ഷേമ പദ്ധതികളുമായി സുവേന്ദു സർക്കാർ, ഊണിന് 5 രൂപ, മാസം സ്ത്രീകൾക്ക് 3000 രൂപ
കൊൽക്കത്ത: മീൻ കൂട്ടി ഊണിന് അഞ്ച് രൂപ, സ്ത്രീകൾക്ക് പ്രതിമാസം 3000 രൂപ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ എന്നിവയുടെ ഒരു കിലോമീറ്റർ ചുറ്റളവിൽ മദ്യഷോപ്പുകൾക്ക് അനുവാദമില്ല- പശ്ചിമ ബംഗാളിൽ സുവേന്ദു സർക്കാർ പ്രഖ്യാപിച്ച ജനക്ഷേമ പദ്ധതികളിൽ ചിലതാണിവ.
സ്ത്രീകൾക്ക് മാസം 3,000 രൂപ ലഭിക്കുന്ന അന്നപൂർണ യോജനയ്ക്കുള്ള ഫോമുകൾ
ഇന്നുമുതൽ വിതരണം ചെയ്യും
400 പ്രത്യേക ക്യാന്റീനുകളിലൂടെ ആഴ്ചയിൽ രണ്ടുതവണ അഞ്ച് രൂപയ്ക്ക് മീൻകൂട്ടിയുള്ള ഊണ് ലഭ്യമാക്കും
പുതിയ ആയുഷ് വകുപ്പ് രൂപീകരിക്കും.
അനധികൃത കുടിയേറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കും.
നാടുകടത്തും മുമ്പ് ഇവരെ താമസിപ്പിക്കുന്നതിന് പ്രത്യേക സെന്ററുകൾ സ്ഥാപിക്കും.
ബംഗ്ലാദേശി കുടിയേറ്റക്കാരെ ബി.എസ്.എഫിന് കൈമാറും.
പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമന ക്രമക്കേടുകൾ തടയുന്നതിനായി
അടുത്ത ബഡ്ജറ്റ് സമ്മേളനത്തിൽ പുതിയ റിക്രൂട്ട്‌മെന്റ് നയം കൊണ്ടുവരും.
2021ലെ തിരഞ്ഞെടുപ്പിന് ശേഷമുണ്ടായ അക്രമ സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കും
ഭരണപരമായ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനായി എം.എൽ.എമാരും ഉദ്യോഗസ്ഥരും തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്താൻ വിവിധ ജില്ലകളിൽ യോഗങ്ങൾ