ഓട്ടോ ഡ്രൈവർമാർക്കൊപ്പം ഭക്ഷണം കഴിച്ച് രാഹുൽ

Saturday 30 May 2026 12:55 AM IST

ന്യൂഡൽഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്നലെ ഓട്ടോറിക്ഷാ ഡ്രൈവർമാർക്കൊപ്പം ഭക്ഷണം കഴിച്ചത് കൗതുകമായി. ഓട്ടോറിക്ഷാ ഡ്രൈവർമാരുടെ യൂണിഫോം ധരിച്ച് അരമണിക്കൂറോളം അവർക്കൊപ്പം ചെലവഴിച്ചു. ഡൽഹിയിലെ ബംഗാളി മാർക്കറ്റിനു സമീപമുള്ള തൊദർമൽ പാർക്കിൽ നിലത്തിരുന്ന് പ്രശ്‌നങ്ങൾ കേട്ടു. വിലക്കയറ്റം,​ എണ്ണവില വ‌ർദ്ധന,​ ജീവിത ചെലവ് വർദ്ധിച്ചത് തുടങ്ങിയവ ഡ്രൈവർമാർ ചൂണ്ടിക്കാട്ടി. പാർലമെന്റിൽ വിഷയം ഉന്നയിക്കാമെന്ന് രാഹുൽ വാക്കു കൊടുത്തു.