ഇന്നത്തെ ഡ്യൂട്ടി 'എക്‌സ്ട്രാ സ്‌പെഷ്യൽ': വിജയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് എയർഹോസ്റ്റസ്

Friday 29 May 2026 10:00 AM IST

ന്യൂഡൽഹി: തമിഴ്നാട് മുഖ്യമന്ത്രി വിജയ് ഡൽഹിയിൽ നിന്ന് ചെന്നൈയിലേക്കുള്ള യാത്രാമദ്ധ്യേ വിമാനത്തിലെ സ്റ്റാഫിനൊപ്പം എടുത്ത ചിത്രമാണ് സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ വൈറലായിരിക്കുന്നത്. എയർഹോസ്റ്റസായ ഉമ മീനാക്ഷിയാണ് വിജയ്ക്കൊപ്പമുള്ള തന്റെ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനുശേഷം ഈ മാസം ആദ്യമാണ് പ്രധാനമന്ത്രിയുമായുള്ള ചർച്ചയ്ക്കായി വിജയ് ഡൽഹിയിൽ എത്തിയത്.

വിജയ്‌യെ നേരിട്ട് കാണാൻ അവസരം ലഭിച്ചതിനാൽ ഡ്യൂട്ടി "എക്‌സ്ട്രാ സ്‌പെഷ്യൽ" ആയിരുന്നു എന്ന ക്യാപ്ഷനോടെയായിരുന്നു ക്യാബിൻ ക്രൂ അംഗം ഉമ ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുൾപ്പെടെയുള്ള കേന്ദ്രമന്ത്രിമാരുമായി ചർച്ച നടത്തുന്നതിന് ‌ ഡൽഹിയിലെത്തിയ മുഖ്യമന്ത്രി വിജയ്‌യുടെ വസ്ത്രധാരണമുൾപ്പെടെ ഏറെ ചർച്ചയായിരുന്നു. ലളിതമായ വസ്ത്രധാരണവും ശാന്ത പ്രകൃതവുമാണ് വിജയ്‌ക്ക് എന്നാണ് ആരാധകർ വിലയിരുത്തുന്നത്.