റയലിന് ജയം, കിരീട പോര് മുറുകുന്നു
Tuesday 25 February 2025 3:53 AM IST
മാഡ്രിഡ് : സ്പാനിഷ് ലാലിഗയിൽ ജിറോണയെ മറുപടിയില്ലാന്ന രണ്ട് ഗോളുകൾക്ക് കീഴടക്കിയ റയൽ മാഡ്രിഡ് 25 മത്സരങ്ങളിൽ നിന്ന് 54 പോയിൻ്റുമായി ഒന്നാം സ്ഥാനത്തുള്ള
ബാഴ്സലോണയ്ക്ക് ഒപ്പമെത്തി. ഗോൾ ശരാശരിയിൽ മുന്നിലുള്ള ബാഴ്സ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. അത് ലറ്റിക്കോയെ പിന്തള്ളി രണ്ടാം സ്ഥാനത്താണ് റയൽ. അത് ലറ്റിക്കോയ്ക്ക് 53 പോയിൻ്റാണുള്ളത്.
റയലിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ 41-ാം മിനിട്ടിൽ ലൂക്കാ മൊഡ്രിച്ച് നേടിയ തകർപ്പൻ ലോംഗ് റേഞ്ചറിലൂടെ ലീഡെടുത്ത അതിഥേയർ 83-ാം മിനിട്ടിൽ വിനീഷ്യസ് ജൂനിയർ സ്കോർ ചെയ്ത ഗോളിലൂടെ ജയമുറപ്പിക്കുകയായിരുന്നു.