സോഫി മാജിക്ക്,​ യു.പി സൂപ്പർ

Tuesday 25 February 2025 4:42 AM IST

ബം​ഗ​ളൂ​രു​:​ ​വ​നി​താ​ ​പ്രീ​മി​യ​ർ​ ​ലീഗ് ചരിത്രത്തിലെ ആദ്യ സൂപ്പർ ഓവർ പോരാട്ടത്തിൽ ഇംഗ്ലണ്ട് താരം സോഫി എക്ലെസ്റ്റോണിന്റെ ഓൾറൗണ്ട് മികവിൽ റോയൽ ചലഞ്ചേഴ്‌‌സ് ബംഗളൂരുവിനെ കീഴടക്കി യു.പി വാരിയേഴ്‌സ്.

ആദ്യം ബാറ്റ് ചെയ്ത ആർ.സി.ബി എല്ലിസ് പെറിയുടെ വെടിക്കെട്ട് ബാറ്റിംഗിന്റെ പിൻബലത്തിൽ 20​ ​ഓ​വ​റി​ൽ​ 6​ ​വി​ക്ക​റ്റ് ​ന​ഷ്‌​ട​ത്തി​ൽ​ 180​ ​റ​ൺ​സെ​ടു​ത്തു.​ മറുപടിക്കിറങ്ങിയ യു.പിക്ക് അവസാന ഓവറിൽ ജയിക്കാൻ 18 റൺസ് വേണമായിരുന്നു. രേണുകയെറിഞ്ഞ ആ ഓവറിലെ അഞ്ച് പന്തിൽ നിന്ന് 2 സിക്സും 1 ഫോറും സിംഗളുമുൾപ്പെടെ സോഫി 17 റൺസ് നേടി. അവസാന പന്ത് കാന്ത്രി ഗൗഡ് (പുറത്ത് 2)​ ബീറ്റണായെങ്കിലും സിംഗിളിനായുള്ള ശ്രമത്തിനിടെ സോഫി റണ്ണൗട്ടായതോടെ മത്സരം സൂപ്പർ ഓവറിലേക്ക് നീണ്ടു (യു.പി 180/10)​. സൂപ്പ‌ർ ഓവറിൽ ആദ്യം ബാറ്റ് ചെയ്‌ത യു.പി ഒരുവിക്കറ്റ് നഷ്‌ടത്തിൽ 8 റൺസ് നേടി. തുടർന്ന് യു.പിക്കായി സൂപ്പർ ഓവർ എറിഞ്ഞ സോഫി സ്മൃതി മന്ഥനയേയും (2)​,​ റിച്ച ഘോഷിനേയും (2) വമ്പനടികൾക്ക് അനുവദിക്കാതെ​ ആർ.സി.ബിയെ 4 റൺസിൽ ഒതുക്കി യു.പിക്ക് അപ്രതീക്ഷിത ജയം സമ്മാനിച്ചു.

ടോസ് നഷ്‌ടപ്പെട്ട്​ ​ആ​ദ്യം​ ​ബാ​റ്റ് ​ചെ​യ്‌​ത​ ​ആർ.സി.ബിയെ​ 56​ ​പ​ന്തി​ൽ​ 9​ ​ഫോ​റും​ 3​‌​സി​ക്‌​സും​ ​ഉ​ൾ​പ്പെ​ടെ​ ​പു​റ​ത്താ​കാ​തെ​ 90​ ​റ​ൺ​സ് ​നേ​ടി​യ​ ​എ​ല്ലി​സ് ​പെ​റി​യാ​ണ് ​മി​ക​ച്ച​ ​സ്‌​കോ​റി​ലെ​ത്തി​ക്കാ​ൻ​ ​പ്ര​ധാ​ന​ ​പ​ങ്കു​വ​ഹി​ച്ച​ത്.വ​നി​താ​ ​പ്രീ​മി​യ​ർ​ ​ലീ​ഗിൽ​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​റ​ൺ​സ് ​നേ​ടുന്ന താ​ര​മാ​യി​ ​എ​ല്ലി​സ് ​പെ​റി.​ ​വ​നി​താ​ ​പ്രി​മി​യ​ർ​ ​ലീ​ഗി​ലെ​ 3​ ​സീ​സ​ണു​ക​ളി​ലാ​യി​ 835​ ​റ​ൺ​സ് ​നേ​ടി​ക്ക​ഴി​ഞ്ഞു​ ​പെ​റി.​ ​പെ​റി​യു​ടെ​ ​ഹൈ​‌​സ്‌​കോ​ർ​ ​കൂ​ടി​യ​ണ് ​ഇ​ന്ന​ല​ത്തേ​ത്.​ ​ഡാ​നി​ ​വാ​ട്ടും​ ​(57​)​ ​ആ​ർ.​സി.​ബി​ക്കാ​യി​ ​അ​ർ​ദ്ധ​ ​സെ​ഞ്ച്വ​റി​ ​നേ​ടി.

തുടർന്ന് ബാറ്റിംഗിനിറങ്ങിയ യു.പിയെ 4 സിക്സും 1 ഫോറും ഉൾപ്പെടെ 19 പന്തിൽ 33 റൺസ് നേടിയ സോഫിയാണ് ടൈയിൽ എത്തിച്ചത്. ശ്വേത സെഹ്രാവത്ത് 31ഉം ക്യാപ്‌ടൻ​ ദീപ്‌തി ശർമ്മ 25ഉം കിരൺ 24 റൺസും നേടി. ബംഗളൂരുവിനായി ആദ്യ മത്സരം കളിച്ച സ്‌നേഹ റാണ 3 വിക്കറ്റ് വീഴ്‌ത്തി.