ജോക്കോയും കോക്കോയും പുറത്ത്

Sunday 31 May 2026 8:31 AM IST

പാ​രീ​സ്:​ ​ഫ്ര​ഞ്ച് ​ഓ​പ്പ​ൺ​ ​ഗ്രാ​ൻ​സ്ലാം​ ​ടെ​ന്നി​സി​ൽ​ ​സെ​ർ​ബ് ​സെ​ൻ​സേ​ഷ​ൻ​ ​നൊ​വാ​ക്ക് ​ജോ​ക്കോ​വി​ച്ചും നിലവിലെ വനിതാ സിംഗിൾസ് ചാമ്പ്യൻ കോക്കോ ഗോഫും ​മൂ​ന്നാം​ ​റൗ​ണ്ടി​ൽ​ ​പു​റ​ത്താ​യി.​ ​ബ്ര​സീ​ലി​യ​ൻ​ ​താ​രം​ ​ജാ​വോ​ ​ഫോ​ൺ​സെ​ക്ക​ 5സെ​റ്ര് ​നീ​ണ്ട​ ​പോ​രാ​ട്ട​ത്തി​ലാ​ണ് ​ജോ​ക്കോ​യെ​ ​വീ​ഴ്ത്തി​യ​ത്.​ ​സ്കോ​ർ​:​ 6​-4,6​-4.4​-6.7​-5,7​-5.

കോക്കോയെ ഓസ്ട്രിയൻ താരം അനസ്താസിയ പോട്ടോപ്പോവയാണ് അട്ടിമറിച്ചത്. സ്‌കോർ: 4-6,​7-6,​6-4.

ഇംഗ്ലണ്ടിന് ജയം

ഗ്ലൗസെ‌സ്‌റ്റർഷെയർ: വനിതാ ട്വന്റി-20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ ഇംഗ്ലണ്ടിനോട് 26 റൺസിന് തോറ്റു. സ്കോർ: ഇംഗ്ലണ്ട് 168/5,​ ഇന്ത്യ 142/9. മൂന്ന് മത്സരങ്ങൾ ഉൾപ്പെട്ട പരമ്പര 1-1ന് സമനിലയിലാണിപ്പോൾ.

ലോകചാമ്പ്യൻമാരെ വീഴ്‌ത്തി സാത്വികും ചിരാഗും

സിംഗപ്പൂർ: സിംഗപ്പൂർ ഓപ്പൺ ബാഡ്‌മിന്റണിൽ പുരുഷ ഡബിൾസ് സെമിയിൽ ഇന്ത്യയുടെ സാത്വിക് സായ്‌രാജ്- ചിരാഗ് ഷെട്ടി സഖ്യം നിലവിലെ ലോകചാമ്പ്യൻമാരും ഒന്നാം റാങ്കുകാരുമായ കൊറിയയുടെ കിം വോൺ ഹോ- സിയോ സുംഗ് ജെ സഖ്യത്തെ വീഴ്‌ത്തി ഫൈനലിലെത്തി. സ്കോർ: 21-19,​21-18.

മിക്സഡ് ഡബിൾസിൽ ഇന്ത്യയുടെ ധ്രുവ് കപില- തനിഷ ക്രാസ്റ്റോ സഖ്യം സെമി ഫൈനലിൽ തോറ്റു.