ടി.പി ദാസന്റെ നിര്യാണത്തിൽ അനുശോചിച്ചു

Sunday 31 May 2026 8:32 AM IST

തിരുവനന്തപുരം : സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ മുൻ പ്രസിഡന്റ് ടി.പി ദാസന്റെ നിര്യാണത്തിലൂടെ മികച്ച കായിക സംഘാടകനെയാണ് നഷ്ടമായതെന്ന് സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് എം.ആർ രഞ്ജിത്ത് അനുശോചിച്ചു.നവകായിക കേരളത്തിനായി കൗൺസിൽ പ്രസിഡന്റ് എന്ന നിലയിൽ നിരവധി പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കിയ ടി.പി ദാസൻ കൗൺസിലിലെ സൗമ്യ മുഖമായിരുന്നെന്നും രഞ്ജിത്ത് പറഞ്ഞു.