ഇന്ത്യക്കെതിരെ പാക് സേനാ മേധാവി
Tuesday 12 May 2026 7:48 AM IST
ഇസ്ലാമാബാദ്: ഇന്ത്യക്കെതിരെ പ്രകോപനപരമായ പ്രസ്താവന ആവർത്തിച്ച് പാകിസ്ഥാന്റെ സംയുക്ത സേനാ മേധാവി അസിം മുനീർ. ഭാവിയിൽ ഇന്ത്യ സൈനിക നീക്കം നടത്തിയാൽ വൻ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്നും യുദ്ധം അതിർത്തികളിൽ മാത്രം ഒതുങ്ങില്ലെന്നും മുനീർ പറഞ്ഞു. ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിന്റെ ഒന്നാം വാർഷികവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം റാവൽപിണ്ടിയിലെ സേനാ ആസ്ഥാനത്ത് നടന്ന പരിപാടിയിലാണ് മുനീറിന്റെ ഭീഷണി.