പാകിസ്ഥാനിൽ സ്ഫോടനം: 9 മരണം

Wednesday 13 May 2026 7:52 AM IST

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ഖൈബർ പക്തൂൻഖ്വ പ്രവിശ്യയിൽ തിരക്കേറിയ മാർക്കറ്റിലുണ്ടായ സ്ഫോടനത്തിൽ രണ്ട് പൊലീസുകാർ അടക്കം ഒമ്പത് പേർ കൊല്ലപ്പെട്ടു. 37 പേർക്ക് പരിക്കേറ്റു. ലാക്കി മർവാത് ജില്ലയിലെ നൗരംഗ് ബസാറിലായിരുന്നു സംഭവം. ബോംബ് ഘടിപ്പിച്ച റിക്ഷ പൊട്ടിത്തെറിച്ചെന്നാണ് പ്രാഥമിക നിഗമനം. അഫ്ഗാനിസ്ഥാനുമായി അതിർത്തി പങ്കിടുന്ന ഖൈബർ പക്തൂൻഖ്വ പ്രവിശ്യയിൽ ആക്രമണങ്ങൾ തുടർക്കഥയാവുകയാണ്. കഴിഞ്ഞ ദിവസം ബന്നു ജില്ലയിലുണ്ടായ ഭീകരാക്രമണത്തിൽ 21 പൊലീസുകാർ കൊല്ലപ്പെട്ടിരുന്നു.